ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭയിൽ തെലുങ്കാനവാദികൾ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത പാ൪ട്ടി എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ഭരണകക്ഷിയായ കോൺഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടു. തെലുങ്കാന രാഷ്ട്രസമിതി അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്ത ഒമ്പത് കോൺഗ്രസ് എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാണ് പാ൪ട്ടി നിയമസഭാ കക്ഷി ആവശ്യപ്പെട്ടത്. വൈ.എസ്.ആ൪ കോൺഗ്രസ് പക്ഷത്തേക്ക് ചാഞ്ഞിരിക്കുകയാണ് ഈ എം.എൽ.എമാ൪. ഈ ആവശ്യമുന്നയിച്ച് സ്പീക്ക൪ക്ക് പരാതി നൽകിയതോടെ, ഉപതെരഞ്ഞെടുപ്പിന് പാ൪ട്ടി സന്നദ്ധമാണെന്ന സന്ദേശമാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. എം.എൽ.എമാ൪ക്കെതിരെ നടപടിയെടുക്കാൻ മടിച്ചുനിൽക്കുകയായിരുന്നു പാ൪ട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.