ഹൈദരാബാദ്: കേന്ദ്ര സ൪ക്കാറിൻെറ അപേക്ഷപ്രകാരം ഇൻറ൪നെറ്റ് ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായി മൈക്രോസോഫ്റ്റ് അധികൃത൪. രാജ്യത്തെ 370ഓളം ഉപയോക്താക്കളുടെ വിവരങ്ങളാണ് 2012ൽ സ൪ക്കാറിന് കൈമാറിയയത്. ആദ്യമായാണ് കമ്പനി ഇത്തരം വെളിപ്പെടുത്തൽ നടത്തുന്നത്. 600 ഇൻറ൪നെറ്റ് ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞ് 400ലേറെ അപേക്ഷകളാണ് കഴിഞ്ഞ വ൪ഷം സ൪ക്കാ൪ സമ൪പ്പിച്ചത്. ഇതിൽ 370 പേരുടെ (88.5 ശതമാനം) വിവരങ്ങൾ കൈമാറിയതായും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഇ-മെയിലുകളുടെ ഉള്ളടക്കം, ചിത്രങ്ങൾ, അഡ്രസ് ബുക് -കലണ്ട൪ വിവരങ്ങൾ തുടങ്ങിയവയെല്ലാം സ൪ക്കാറിന് കൈമാറിയിട്ടുണ്ടെന്നും എന്നാൽ പൂ൪ണമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും കമ്പനി വെബ്സൈറ്റ് വഴി അറിയിച്ചു. ഹോട്ട്മെയിൽ, ഔ്ലുക്.കോം, സ്കൈഡ്രൈവ്, മൈക്രോസോഫ്റ്റ് അക്കൗണ്ട്, ഓഫിസ് 365 തുടങ്ങിയ ഓൺലൈൻ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.