ദല്‍ഹി കൂട്ടബലാല്‍സംഗക്കേസ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം

ന്യൂദൽഹി: ദൽഹി കൂട്ടബലാൽസംഗക്കേസിന്റെ വിചാരണ മാധ്യമങ്ങൾക്ക് റിപ്പോ൪ട്ട് ചെയ്യാമെന്ന് ദൽഹി ഹൈകോടതി. വിചാരണ നടപടികൾ രഹസ്യമാക്കണമെന്ന സാകേത് അതിവേഗ കോടതിയുടെ ഉത്തരവ് ദൽഹി ഹൈകോടതി റദ്ദാക്കി. മാധ്യമങ്ങൾ സമ൪പ്പിച്ച ഹരജിയിലാണ് നടപടി.

കേസിൽ രഹസ്യവിചാരണ വേണമെന്ന് പൊലീസും പ്രതിഭാഗവും നേരത്തെ അഭ്യ൪ഥിച്ചിരുന്നു. എന്നാൽ വിചാരണ പരസ്യമാക്കണമെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

പ്രായപൂ൪ത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറു പേരാണ് കേസിലെ പ്രതികൾ. ഇതിൽ മുഖ്യപ്രതിയായ ബസ് ഡ്രൈവ൪ രാംസിങ് കഴിഞ്ഞദിവസം തീഹാ൪ ജയിലിൽ ആത്മഹത്യ ചെയ്തു. പ്രായപൂ൪ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിലാണ് നടക്കുന്നത്. 2012 ഡിസംബ൪ 16നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ 23കാരിയായ മെഡിക്കൽ വിദ്യാ൪ഥിനി കൂട്ടബലാൽസംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.