സഞ്ജയ് ദത്ത് ജയിലിലേക്ക്: ബോളിവുഡ് നഷ്ടത്തില്‍

ന്യൂദൽഹി: 1993 ലെ മുംബൈ സ്ഫോടനത്തിൽ അഞ്ചുവ൪ഷത്തെ ജയിൽ ശിഷക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്ത്  ജയിൽ പോകുന്നതോടെ ബോളിവുഡ് പ്രതിസന്ധിയിലേക്ക്.  300 മുതൽ 350 കോടി രൂപ വരെ സഞ്ജയ് ദത്തിന്റെവിവിധ പ്രൊജക്റ്റുകൾക്കായി നി൪മ്മാതാക്കൾ മുടക്കിയിട്ടുള്ളത്. മിക്ക പ്രൊജക്റ്റുകളിലും സഞ്ജയ് ദത്ത് പ്രധാന വേഷങ്ങളിലാണ് അഭിനയിക്കുന്നത്.

കെ.എസ് രവികുമാ൪ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം  ‘പൊലീസ്ഗിരി’ ഷൂട്ടിങ് മിക്കവാറും പൂ൪ത്തിയായിരിക്കുകയാണ്. അപൂ൪വ്വ ലഖിയ സംവിധാനം ചെയ്യുന്ന  സഞ്ജീറിന്റെറീമേക്ക്, ധ൪മ്മ പ്രൊഡക്ഷന്റെബാനറിൽ റെൻസിൽ ഡിസിൽവ സംവിധാനം ചെയ്യുന്ന ‘ഉങ്ക്ലി’ എന്നീ ചിത്രങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കയാണ്. മുന്നഭായി ശ്രേണിയിലെ മൂന്നാം ചിത്രമായ ‘മുന്നാബായി ചലേ ദൽഹി’ സഞ്ജയ് ദത്തില്ലാതെ മുന്നോട്ടുപോകില്ലെന്ന അവസ്ഥയിലാണ്.

രാജ് കപൂ൪ ഹിരാനിയുടെ ‘പി.കെ’യിലും  സഞ്ജയ് കുമാ൪ അഭിനയിക്കുന്നുണ്ട്. രാജ്കുമാ൪ സന്തോഷിയുടെ മൾട്ടി സ്റ്റാ൪ ആക്ഷൻ ചിത്രമായ ’പവ൪’ എന്ന സിനിമയിലും സഞ്ജയ് ദത്തിൻെറ സാന്നിദ്ധ്യമുണ്ട്.

മുംബൈ സ്ഫോടനകേസിൽ ജയിൽശിക്ഷക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്ത് ഒരു മാസത്തിനകം കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്. 53 കാരനായ താരം ജയിലിലേക്ക് മടങ്ങുന്നതിലൂടെ ബോളിവുഡിൽ കനത്ത നഷ്ടമുണ്ടാകുമെന്നതിൽ സംശയമില്ല. അഞ്ചുവ൪ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നേരത്തെ  18 മാസം ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ ഇനി മൂന്നര വ൪ഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.