ചെന്നൈ: ഡി.എം.കെ അധ്യക്ഷൻ കരുണാനിധിയുടെ മകനും തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെവീട്ടിൽ സി.ബി.ഐ റെയ്ഡ്. വിദേശത്തു നിന്ന് 20 കോടിയുടെ ആഢംബര കാറുകൾ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. സ്റ്റാലിന്റെ ചെന്നൈയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
റവന്യൂ ഇന്‍്റലിജൻസ് നൽകിയ റിപ്പോ൪ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് വാ൪ത്താ വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച റെയ്ഡ് രണ്ടുമണിക്കൂ൪ നീണ്ടു.
ഇറക്കുമതി ചെയ്ത കാറുകളിലൊന്ന് സ്റ്റാലിന്റെ മകൻ ഉദയാനിധിയാണ് ഉപയോഗിക്കുന്നത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന ഉദയാനിധി അദ്ദേഹം ഉപയോഗിച്ചിരുന്ന കാറിന്റെ രേഖകൾ സി.ബി.ഐ ക്ക് കൈമാറി. തുട൪ന്ന് സി.ബി.ഐ സംഘം ഉദയാനിധിയെ ചോദ്യം ചെയ്തു. സ്റ്റാലിന്റെ പേരിൽ എഫ്.ഐ.ആ൪ രജിസ്ട്ര൪ ചെയ്തിട്ടില്ല.
സ്റ്റാലിന്റെ സെക്രട്ടറി രാജ ശങ്കറിന്റെവീട്ടിലും മറ്റ് 17 കേന്ദ്രങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തുന്നുണ്ട്.
യു.പി.എ ക്കുള്ള പിന്തുണ പിൻവലിച്ചതിനും എം.കെ അഴഗിരി ഉൾപ്പെടെ ഡി.എം.കെയുടെ അഞ്ച് മന്ത്രിമാ൪ രാജിവെച്ചതിനും പിറ്റേദിവസം നികുതി തട്ടിപ്പിന്റെപേരിൽ ഡി.എം.കെ ട്രഷറ൪ കൂടിയായ സ്റ്റാലിന്റെവീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തുന്നത്. ഇത് രാഷ്ട്രീയ പ്രതികാരം തീ൪ക്കലാണെന്ന് ഡി.എം.കെ നേതാവായ ഡി.എം.കെ നേതാവ് ടി.ആ൪.ബാലു പറഞ്ഞു. കോൺഗ്രസിന്റെഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്റ്റാലിന്റെ വീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തിയതിൽ ധനമന്ത്രി പി.ചിദംബരം അതൃപ്തി പ്രകടിപ്പിച്ചു. സി.ബി.ഐ റെയ്ഡ് അനവസരത്തിലായെന്നും ഡി.എം.കെ യു.പി.എ വിട്ടതിനു ശേഷം നടന്ന റെയ്ഡ് തെറ്റിദ്ധരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മറ്റൊരു മന്ത്രിയുടെ കീഴിലുള്ള വകുപ്പായതിനാൽ കുടുതലൊന്നും പറയാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.