പള്ളിയിലെ സംഘര്‍ഷം: ചര്‍ച്ച ബുധനാഴ്ച

മഞ്ചേരി: ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ത൪ക്കം സംഘ൪ഷത്തിലെത്തുകയും പൊലീസ് ഇടപെട്ട് ഇസ്ലാഹി കാമ്പസ് പള്ളി പൂട്ടിക്കുകയും ചെയ്ത സംഭവത്തിൽ അനുരഞ്ജനമായില്ല. ത൪ക്കത്തിന് അയവുവന്നതോടെ പൊലീസ് പള്ളി തുറന്ന്കൊടുത്തെങ്കിലും ഖത്തീബിനെ മാറ്റുമെന്ന് ഒരു വിഭാഗവും സമ്മതിക്കില്ലെന്ന് ഔദ്യാഗിക വിഭാഗവും വാ൪ത്താസമ്മേളനം നടത്തി നിലപാട് വിശദീകരിച്ചു.
മൂന്നുവ൪ഷമായി ജുമുഅ പ്രഭാഷണം നടത്തുന്നയാൾ തന്നെ തുടരുമെന്നും സംഘടനയിൽനിന്ന് സംസ്ഥാന നേതൃത്വം പുറത്താക്കിയവരടക്കുമുള്ളവരുടെ വാദങ്ങൾ മുഖവിലക്കെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി കെ.എൻ.എം ഔദ്യാഗിക വിഭാഗം ചൊവ്വാഴ്ച വാ൪ത്താസമ്മേളനം നടത്തി. ഭാരവാഹികളായ വല്ലാഞ്ചിറ അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്, മാടായി മൊയ്തീൻ, ഹൈദ൪അലി കുരിക്കൾ, എം.പി. മുഹമ്മദലി എന്നിവ൪ പങ്കെടുത്തു. പള്ളിയുടെ പരിപാലനവും നിയന്ത്രണവും പള്ളി കമ്മിറ്റിക്കാണെന്നും ആ കമ്മിറ്റിയുടെ തീരുമാനമാണ് ഖത്തീബിനെ മാറ്റലെന്നും ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗവും ശനിയാഴ്ച വാ൪ത്താസമ്മേളനം നടത്തിയിരുന്നു. സംഘടനാ വിരുദ്ധ പ്രവ൪ത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മഞ്ചേരി മണ്ഡലം കെ.എൻ.എം കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് ജനറൽ ബോഡി ചേ൪ന്ന് 15അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തതാണ്. ത൪ക്കം തുടരുന്ന പള്ളി ഉൾപ്പെടുന്ന കെ.എൻ.എം ശാഖയിൽ ഭൂരിപക്ഷത്തിൻെറ പിന്തുണയുണ്ടാക്കി പൊലീസിനെ ബോധ്യപ്പെടുത്താൻ ഔദ്യാഗിക വിഭാഗം ശ്രമിക്കുന്നുണ്ടെങ്കിലും നടന്നിട്ടില്ല. അതിനിടെ ബുധനാഴ്ച വൈകുന്നേരം മഞ്ചേരി സി.ഐ ഇരുവിഭാഗത്തെയും ച൪ച്ചക്ക് വിളിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.