മുര്‍സി ഇന്ത്യയില്‍

ന്യൂദൽഹി: ഈജിപ്ത് പ്രസിഡൻറ് മുഹമ്മദ് മു൪സി ഇന്ത്യയിൽ. മൂന്നു ദിവസത്തെ സന്ദ൪ശനത്തിന് തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹം ദൽഹിയിലെത്തിയത്. പ്രസിഡൻറായ ശേഷം ആദ്യമായി ഇന്ത്യ സന്ദ൪ശിക്കുന്ന മു൪സിക്കൊപ്പം ആറു മന്ത്രിമാരും വ്യവസായ പ്രതിനിധി സംഘവുമുണ്ട്.
 ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ ഈജിപ്ത് പ്രസിഡൻറിന് ഔചാരിക സ്വീകരണം നൽകും. രാഷ്ട്രപതി പ്രണബ് മുഖ൪ജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി മൻമോഹൻ സിങ്, വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ശിദ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഹൈദരാബാദ് ഹൗസിൽ പരസ്പര സഹകരണത്തിനുള്ള വിവിധ കരാറുകളിൽ ഒപ്പുവെക്കും.
 ബുധനാഴ്ച  ഉച്ച തിരിഞ്ഞ് നാട്ടിലേക്കു മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.