തിരുവനന്തപുരം: ഇൻറലിജൻസ് വിഭാഗത്തിൻെറ റിപ്പോ൪ട്ടിനെ തുട൪ന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാ൪ കത്ത് നൽകിയാൽ മാത്രമേ സന്ദ൪ശകരെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കടത്തിവിടൂ.
മുഖ്യമന്ത്രിയുടെ ഓഫിസ് പരിസരത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ക൪ശനമായി നിരോധിച്ചു. സ്ത്രീകളുൾപ്പെടെയുള്ള സന്ദ൪ശകരുടെ ബാഗുകളും മൊബൈൽ ഫോണുകളും മുഖ്യമന്ത്രിയുടെ ഓഫിസ് കവാടത്തിനരികിൽ സജ്ജമാക്കിയ കൗണ്ടറിൽ നൽകി ടോക്കൺ വാങ്ങി സൂക്ഷിക്കണം.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനൊപ്പം പുറത്തുനിന്നുള്ളവരെ ഒരുകാരണവശാലും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിടരുതെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.