അജ്മീര്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതനെ ശിവസേന ആദരിച്ചു

മുംബൈ: പാക് പ്രധാനമന്ത്രി രാജാ പ൪വേസ് അശ്റഫിൻെറ സന്ദ൪ശനത്തിനെതിരെ ശബ്ദമുയ൪ത്തുകയും ചടങ്ങുകൾ ബഹിഷ്കരിക്കുകയും ചെയ്ത അജ്മീ൪ ദ൪ഗയിലെ മുഖ്യപുരോഹിതൻ സൈനുൽ ആബിദീൻ അലിഖാനെ ശിവസേന ആദരിച്ചു. പാ൪ട്ടി പ്രസിഡൻറ് ഉദ്ധവ് താക്കറെയുടെ നി൪ദേശപ്രകാരം പാ൪ട്ടിയിലെ മുതി൪ന്ന നേതാവ് സഞ്ജയ് റാവത്തിൻെറ നേതൃത്വത്തിൽ അജ്മീറിലെത്തിയ പ്രതിനിധിസംഘമാണ് വാളും ഷാളും നൽകി ആദരിച്ചത്. ടെലിഫോണിൽ പുരോഹിതനെ അഭിനന്ദിച്ച ഉദ്ധവ് അദ്ദേഹത്തെ ‘മാതോശ്രീ’യിലേക്ക് ക്ഷണിച്ചു. ഉദ്ധവിനെ സൈനുൽ ആബിദീനും അജ്മീറിലേക്ക് ക്ഷണിച്ചതായി പ്രതിനിധിസംഘം അറിയിച്ചു.
പാക് പ്രധാനമന്ത്രിയുടെ സന്ദ൪ശനത്തിനെതിരെ പ്രതിഷേധിച്ച സൈനുൽ ആബിദീന് ഭാരത് രത്ന നൽകണമെന്ന് ഉദ്ധവ് താക്കറെ നേരത്തേ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തോടുള്ള കൂറു പ്രകടിപ്പിച്ച പുരോഹിതൻ നാടിൻെറ യഥാ൪ഥ രത്നമാണെന്ന് വിശേഷിപ്പിക്കുകയുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.