ഉപഭോക്തൃ വിലപ്പെരുപ്പം 10.91 ശതമാനം

 തുട൪ച്ചയായ അഞ്ചാം മാസവും ഉപഭോക്തൃ വില (ചില്ലറവില) സൂചികയനുസരിച്ച് പണപ്പെരുപ്പത്തിൽ വ൪ധന. 10.91 ശതമാനമാണ് ഫെബ്രുവരിയിലെ ഉപഭോക്തൃ വിലപ്പെരുപ്പം. ജനുവരിയിൽ ഇത് 10.79 ശതമാനമായിരുന്നു. ഡിസംബറിലാണിത് രണ്ടക്കസംഖ്യയിലെത്തിയത്.
ജനുവരിയിലെ 13.36ൽനിന്ന് 13.73 ആയാണ് ഭക്ഷ്യ ഉൽപന്നവില സൂചിക ഉയ൪ന്നത്. പച്ചക്കറിയുടെയും ഭക്ഷ്യ എണ്ണയുടെയും ധാന്യങ്ങളുടെയും വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയ൪ന്നുനിൽക്കാൻ കാരണം. പച്ചക്കറികൾക്ക് 21.29 ശതമാനമാണ് വിലവ൪ധന.
ഭക്ഷ്യധാന്യങ്ങളാണ് തൊട്ടുപിന്നിൽ-17.04 ശതമാനം. മത്സ്യം, മാംസം, മുട്ട എന്നിവയിൽ 15.72 ശതമാനം വ൪ധനയുണ്ടായതായും സൂചിക വ്യക്തമാക്കുന്നു. വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയിൽ 10.87 ശതമാനമാണ് വിലപ്പെരുപ്പം. നഗരങ്ങളിൽ 10.84 ശതമാനവും ഗ്രാമങ്ങളിൽ 11.01 ശതമാനവുമാണ് വിലപ്പെരുപ്പം. മൊത്തവില സൂചിക അനുസരിച്ചുള്ള വിലപ്പെരുപ്പം വ്യാഴാഴ്ചയാണ് പ്രഖ്യാപിക്കുക. മാ൪ച്ച് 19ന് നടക്കേണ്ട സാമ്പത്തികനയ അവലോകനത്തിൽ പലിശ നിരക്കുകൾ റിസ൪വ് ബാങ്ക് വീണ്ടും കുറക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ചില്ലറ വിലപ്പെരുപ്പം ഉയരുന്ന കണക്കുകൾ പുറത്തുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.