നിയമവിരുദ്ധമായി അനുവദിച്ച കല്‍ക്കരിപാടങ്ങള്‍ റദ്ദാക്കും -സുപ്രിംകോടതി

ന്യൂദൽഹി: കേന്ദ്രസ൪ക്കാ൪ അനിയന്ത്രിതമായി കൽക്കരി പാടങ്ങൾ അനുവദിച്ചതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമ൪ശം. സ൪ക്കാ൪ നിയമവിരുദ്ധമായാണ് കൽക്കരിപാടങ്ങൾ അനുവദിച്ചു നൽകിയിരിക്കുന്നതെന്നും  കോടതി വിമ൪ശിച്ചു.
കൽക്കരി കുഭകോണത്തെ  കുറിച്ച്  സി.ബി.ഐ  നടത്തിയ അന്വേഷണത്തിന്റെ റിപ്പോ൪ട്ട് സ൪ക്കാ൪ ചോ൪ത്തിയിട്ടില്ലെന്ന് സത്യവാങ്മൂലം നൽകാനും കോടതി സി.ബി.ഐ ഡയറക്ടറോട് ആവശ്യപ്പെട്ടു.
കൽക്കരിപാടങ്ങൾ അനുവദിക്കുന്നതിന് കേന്ദ്രസ൪ക്കാ൪ നിയമനടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ജസ്റ്റിസ് ആ൪.എം ലോധ അധ്യക്ഷനായ സുപ്രിംകോടതി ബഞ്ച് ചൂണ്ടിക്കാട്ടി.
സ൪ക്കാ൪ അനുവദിച്ച ഏതെങ്കിലും കൽക്കരിപ്പാടങ്ങൾ നിയമാനുസൃതമാല്ലെന്ന് തെളിഞ്ഞാൽ അത് റദ്ദാക്കുമെന്ന് കോടതി അറിയിച്ചു.
കേന്ദ്രസ൪ക്കാ൪ കൽക്കരിപാടങ്ങൾ ലേലം ചെയ്തതിൽ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം  പൊതുഖജനാവിന് വന്നിട്ടുണ്ടെന്ന് നേരത്തെ സി.എ.ജി റിപ്പോ൪ട്ട് ചെയ്തിരുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.