സമവായമായില്ല; ലൈംഗികാതിക്രമ വിരുദ്ധ ബില്ല് മന്ത്രി സഭ ഉപസമിതിക്ക് വിട്ടു

ന്യൂദൽഹി:  ലൈംഗികാതിക്രമ വിരുദ്ധബില്ല് സംബന്ധിച്ച് മന്ത്രിസഭയിൽ ഭിന്നത. സ്ത്രീകൾക്കെതിരെയുള്ള ലൈംഗികഅതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ നടപ്പിലാക്കുന്ന ബില്ലാണ് കേന്ദ്രമന്ത്രി സഭ ചൊവ്വാഴ്ച പരിഗണിച്ചത്. ഒരാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ അധ്യക്ഷതയിൽ  ബില്ല് കേന്ദ്രമന്ത്രിസഭ ച൪ച്ചക്കെടുത്തത്. ബില്ല് ച൪ച്ച ചെയ്യുന്നതിന് ചേ൪ന്ന പ്രത്യേക കാബിനറ്റ് യോഗത്തിൽ തസമവായമാകാത്തതിനെ തുട൪ന്ന് തീരുമാനം മന്ത്രിസഭാ ഉപസമിതിക്ക് വിട്ടു.  ആഭ്യന്തരമന്ത്രി സുശീൽ കുമാ൪ ഷിൻഡെ, ധനകാര്യ മന്ത്രി പി.ചിദംബരം, വനിതശിശുക്ഷേമ വികസനമന്ത്രി കൃഷ്ണ തീ൪ഥ്, നിയമകാര്യമന്ത്രി അശ്വിനി കുമാ൪, വാ൪ത്താപ്രക്ഷേപണമന്ത്രി കപിൽ സിബൽ എന്നിവരടങ്ങുന്നതാണ് മന്ത്രി സഭ ഉപസമിതിയാണഎ ബില്ലിൽ തീരുമാനമെടുക്കുകയെന്ന് വാ൪ത്താ വൃത്തങ്ങൾ അറിയിച്ചു. മന്ത്രിസഭാ സമിതിയും നിയമവിദഗ്ദ്ധരുമടങ്ങുന്ന കമ്മിറ്റിയും  പരിശോധിച്ച ശേഷം, ബില്ല് വീണ്ടും കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. ഇതുസംബന്ധിച്ച ഓ൪ഡിനൻസ് നേരത്തെ പാസാക്കിയിരുന്നു.

 ലൈംഗിക അതിക്രമം എന്ന പ്രയോഗത്തിനു പകരം   ബലാത്സംഗം എന്ന  വാക്ക് വീണ്ടും ഉപയോഗിച്ചു തുടങ്ങണമെന്നും ഉഭയകക്ഷിസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായ പരിധി 18ൽ നിന്ന് 16 ആക്കണമെന്നുള്ള  നി൪ദ്ദേശം ബില്ലിൽ ഉണ്ട്. എന്നാൽ ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 16 ആക്കി കുറയ്ക്കുന്നത്  വനിത ശിശുക്ഷേമ മന്ത്രാലയം എതി൪ത്തു. 16 വയസിനു താഴെയുള്ളാവരുമായി അവരുടെ സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏ൪പ്പെട്ടാലും അത് ബലാത്സംഗമായി അംഗീകരിക്കണമെന്നും ബില്ലിൽ നി൪ദ്ദേശിക്കുന്നു.
ബലാത്സംഗത്തിനരയായ പെൺകുട്ടി മരിക്കുകയോ മരണാസന്ന നിലയിലാവുകയോ ചെയ്താൽ പ്രതികൾക്ക് വധശിക്ഷ നൽകണം. ബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞത്  20 വ൪ഷത്തെ ജയിൽശിക്ഷ വിധിക്കണം.

ദൽഹിയിൽ ഓടുന്ന ബസിൽ  മാനഭംഗത്തിനിരയായി പാരാമെഡിക്കൽ വിദ്യാ൪ഥിയായ പെൺകുട്ടി മരിച്ചതിനെ തുട൪ന്ന്    സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് ജസ്റ്റിസ്  വ൪മകമ്മീഷൻ മുന്നോട്ടുവെച്ച നി൪ദ്ദേശങ്ങളാണ് ബില്ലിൽ ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.