കറാച്ചി: വീട്ടുവളപ്പിൽ കായ്ച്ചുനിൽകുന്ന പപ്പായയെ വിലകുറച്ചുകാണേണ്ട. അത് കാൻസറിൽനിന്നും ഹൃദയാഘാതത്തിൽനിന്നും പ്രമേഹരോഗത്തിൽനിന്നും സംരക്ഷിക്കുമെന്ന് പഠനം. പാകിസ്താനിലെ കറാച്ചി സ൪വകലാശാലയിലെ അഗ്രിക്കൾച്ച൪ ആൻഡ് അഗ്രിബിസിനസ് വിഭാഗ വിദ്യാ൪ഥികളുടേതാണ് കണ്ടെത്തൽ. പപ്പായ ജ്യൂസ് കഴിക്കുന്നത് വൃക്കകളെ പ്രവ൪ത്തനസജ്ജമാക്കി നി൪ത്തുമെന്ന് പഠനം അവകാശപ്പെടുന്നു. പപ്പായയിലെ ഫ്ളേവനോയ്ഡ്സ്, ഫെനോട്ടിക് എന്നിവ വൃക്കകളെ പ്രവ൪ത്തനരഹിതമാക്കുന്ന രോഗാണുക്കളെ തടയുമെന്നതിനാലാണിത്. പലതരം അണുബാധയിൽനിന്നും പപ്പായ ശരീരത്തെ ചെറുക്കുന്നു. പതിവായി പപ്പായ ജ്യൂസ് ഉപയോഗിച്ച കുട്ടികളിൽ വിരശല്യം കുറഞ്ഞതായി പഠനം വെളിപ്പെടുത്തി. ഇവ കരളിനും പരിരക്ഷ നൽകുന്നു. ട്യൂമറിൻെറ വള൪ച്ചയെ തടയുന്ന പ്രത്യേക സംയുക്തവും പപ്പായയിലുണ്ട്. വൈറ്റമിൻ സി, പൊട്ടാസ്യം, കാൽസ്യം, അയൺ, തയാമിൻ, മഗ്നേഷ്യം എന്നിവയാൽ സമ്പന്നമാണ് പപ്പായ. പപ്പായ ഭക്ഷണത്തിൻെറ ഭാഗമാക്കുന്നതു വഴി കാൻസ൪ സാധ്യത കുറക്കാം. ദഹനക്കേടുൾപ്പെടെ അസ്വസ്ഥതകളെയുമകറ്റാം. കാഴ്ചശക്തിയും പ്രത്യുൽപാദനശേഷിയെയും വരെ മെച്ചപ്പെടുത്താൻ പപ്പായ ഉത്തമമാണെന്ന് ഗവേഷക൪ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.