കര്‍ണാടക നഗരസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കേ ക൪ണാടക നഗരസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. മംഗലാപുരം, ബെല്ലാരി, ദാവൻഗരെ തുടങ്ങിയ  പ്രധാന നഗരങ്ങളിലെ കോ൪പറേഷനുകളിൽ പ്രതിപക്ഷമായ കോൺഗ്രസ് വിജയിച്ചു. ബി.ജെ.പിക്കു വിമത ഭീഷണി ഉയ൪ത്തിയ മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ ക൪ണാടക ജനത പാ൪ട്ടിക്ക് കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല.

സംസ്ഥാനത്തെ മൊത്തം 5,000 സീറ്റുകളിൽ ഇതുവരെ ഫലം പുറത്ത് വന്നതിൽ 1782 സീറ്റുകളും കോൺഗ്രസ് പിടിച്ചടക്കി. ജനതാദൾ സെകുല൪ 866 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പി 798 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. യെദിയൂരപ്പയുടെ പാ൪ട്ടി 256 വാ൪ഡുകളിൽ വിജയിച്ചു. 351 വാ൪ഡുകളിൽ സ്വതന്ത്ര സ്ഥാനാ൪ഥികളാണ് വിജയിച്ചത്.
207 നഗരസഭകളിലെ 4976 സീറ്റുകളിലെ ഫലമാണ് ഇതുവരെ പുറത്തു വന്നത്. ദേവനഗ൪, ഗുൽബ൪ഗ സിറ്റി കോ൪പറേഷനിലും കേൺഗ്രസ് വിജയിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡയിലും കോൺഗ്രസ് മുന്നിട്ടു നിൽക്കുകയാണ്. മൈസൂ൪ നഗരസഭയിലെ 65 സീറ്റുകളിൽ ബി.ജെ.പി 11 ഇടത്ത് വിജയിച്ചപ്പോൾ കോണഗ്രസും ജനതാദൾ എസും 15 വീതം സീറ്റുകൾ നേടി.
ശക്തി കേന്ദ്രമായ തീരദേശ മേഖലയിലാണ് ബി.ജെ.പിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. ഇവിടെ സ്വതന്ത്ര സ്ഥാനാ൪ഥികൾ മൂന്നാം സ്ഥാനത്തെത്തി. റെഡ്ഡി സഹോദരന്മാരുടെ ശക്തി കേന്ദ്രമായ ബെല്ലാരിയിൽ 35 വാ൪ഡുകളിൽ 21 എണ്ണവും കോൺഗ്രസ് സ്വന്തമാക്കി.

ബംഗളൂരൂ ഒഴികെ മൈസൂ൪, മംഗലാപുരം, ഹൂബ്ളി, ധ൪വാദ്, ഗുൽബ൪ഗ്, ബെൽഗാം, ദാവൻഗരെ തുടങ്ങിയ ക൪ണാടകത്തിലെ ഏഴ് കോ൪പ്പറേഷനുകളിലും 43 സിറ്റി മുനിസിപ്പൽ കോ൪പ്പറേഷൻ, 65 ടൗൺ മുനിസിപ്പൽ കൗൺസിൽ, 93 ടൗൺ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 4492 സ്ഥാനാ൪ഥികൾ കോൺഗ്രസ്സിൽ നിന്നും ബി.ജെ.പി.യുടെ 3954, ജനതാദളിലെ 3651 പേരുമാണ് മത്സരിച്ചത്.
ക൪ണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷക൪ നോക്കികാണുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.