മൊബൈല്‍ ഫോണ്‍ വാങ്ങികൊടുത്തില്ല; 13കാരന്‍ ആത്മഹത്യ ചെയ്തു

പട്‌ന: ആവ൪ത്തിച്ച് ആവശ്യപ്പെട്ടിട്ടും രക്ഷിതാക്കൾ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ മനംനൊന്ത് 13കാരൻ വിഷം കഴിച്ച് മരിച്ചു. ബീഹാറിലെ ഗയ ജില്ലയിലെ സെസാരി ഗ്രാമത്തിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാ൪ഥിയായ അങ്കിത്കുമാറാണ് മരിച്ചത്.

മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കണമെന്ന് ദിവസങ്ങളായി അങ്കിത് രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. ആത്മഹത്യഭീഷണിയും മുഴക്കിയിരുന്നു. എന്നാൽ മാതാപിതാക്കൾ കാര്യമാക്കിയിരുന്നില്ല.

കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ബിഹാറിൽ റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. സിവാൻ ജില്ലയിൽ മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഫോൺ അച്ഛൻ പിടിച്ചെടുത്തതിനെ തുട൪ന്ന് 12 വയസ്സുകാരൻ സ്വയം തീ കൊളുത്തി മരിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.