ജസ്റ്റിസ്് കുര്യന്‍ ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു

ന്യൂദൽഹി: ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസായിരുന്ന മലയാളി ജസ്റ്റിസ്് കുര്യൻ ജോസഫ് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ്് അൽതമസ് കബീറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആന്ധ്ര ചീഫ് ജസ്റ്റിസ് പിനാക്കി ചന്ദ്രഘോഷും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീംകോടതിയിലെ മലയാളി ജഡ്ജിമാരുടെ എണ്ണം രണ്ടായി.
ആലുവ ചെങ്ങൽ സ്വദേശിയായ ജസ്റ്റിസ് കുര്യൻ ജോസഫ്, കേരള ഹൈകോടതിയിൽ രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2000ത്തിൽ കേരള ഹൈകോടതി ജഡ്ജിയായ ഇദ്ദേഹം 2010 ഫെബ്രുവരി മുതലാണ് ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസായത്. കേരളാ സ്റ്റേറ്റ് ലീഗൽ സ൪വീസസ് അതോറിറ്റി എക്സിക്യൂട്ടിവ് ചെയ൪മാൻ, ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് കേരളാ ബ്രാഞ്ച് ചെയ൪മാൻ, ഇന്ത്യൻ ലോ റിപ്പോ൪ട്ട്സ് കേരള സിരീസ് ചെയ൪മാൻ, നുവാൽസ് എക്സിക്യൂട്ടിവ് മെംബ൪ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കേരള സ൪വകലാശാല അക്കാദമിക് കൗൺസിൽ അംഗം, യൂനിയൻ ജനറൽ സെക്രട്ടറി, കൊച്ചിൻ സ൪വകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവ൪ത്തിച്ചിട്ടുണ്ട്. 1994 മുതൽ 1996 വരെ അഡീഷനൽ അഡ്വക്കറ്റ് ജനറലിൻെറ പദവിയും വഹിച്ചു.

ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ ഉൾപ്പെടെ സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും അണിനിരന്ന വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.
കേരളാ ഹൈകോടതി ജഡ്ജിമാരായ ആൻറണി ഡൊമിനിക്, സി.കെ. അബ്ദുറഹീം, സി.ടി. രവികുമാ൪, സംസ്ഥാന അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി, ജസ്റ്റിസ് കുര്യൻ ജോസഫിൻെറ കുടുംബാംഗങ്ങൾ, കെ.പി. ധനപാലൻ എം.പി തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.