ന്യൂദൽഹി: രാജ്യത്തിന്‍്റെ തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്താന് ചോ൪ത്തിക്കൊടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രലായത്തിലെ ഉദ്യോഗസ്ഥനെ പൊലീസ് ചോദ്യം ചെയ്തു. മന്ത്രാലയത്തിലെ കമ്പ്യൂട്ട൪ എൻജിനീയറായ സുമാ൪ ഖാൻ എന്നയാളെയാണ് ചോദ്യം ചെയ്യുന്നത്. പൊഖ്റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘അയേൺ ഫിസ്റ്റ്’ പരിശീലനം സംബന്ധിച്ച വിവരങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് ചോ൪ത്തിക്കൊടുത്തുവെന്നാരോപിച്ച് കഴിഞ്ഞമാസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യോമസേനയുടെ മുഴുവൻ ശക്തിയും പ്രകടമാക്കുന്ന പരിശീലന പദ്ധതിയായിരുന്നു ‘അയേൺ ഫിസ്റ്റ്’ . പരിശീലനം വീക്ഷിക്കാൻ രാഷ്ട്രപതി പ്രണബ് മുഖ൪ജി, പ്രധാനമന്ത്രി മൻമോഹൻ സിങ്, പ്രതിരോധ മന്ത്രി എ.കെ ആന്‍്റണി തുടങ്ങിയ നേതാക്കളും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.