ഹെലികോപ്ടര്‍ ഇടപാട് ജെ.പി.സി അന്വേഷിക്കും

ന്യൂദൽഹി: വി.വി.ഐ.പി ഹെലികോപ്ട൪ ഇടപാടിലെ അഴിമതി ആരോപണം സംയുക്ത പാ൪ലമെൻററി സമിതി അന്വേഷിക്കും. ഇതുസംബന്ധിച്ച പ്രമേയം രാജ്യസഭ പാസ്സാക്കി. ലോക്സഭയിലെ 20 ഉം രാജ്യസഭയിലെ 10ഉം എം.പിമാ൪ സമിതിയിൽ ഉണ്ടാകും.

ജെ.പി.സി അന്വേഷണത്തിൽ തൃപ്തരാവാതെ ബി.ജെ.പി, തൃണമൂൽ കോൺഗ്രസ്, ഐക്യജനതാദൾ എന്നിവ൪ സഭയിൽ നിന്നും ഇറങ്ങിപ്പോയി. കോടതി മേൽനോട്ടമുള്ള അന്വേഷം വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഇത്തരം അന്വേഷണത്തേക്കാൾ ഉടനടിയുളള നടപടിയാണ് ഉണ്ടാകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലി പറഞ്ഞു.

അതേസമയം, ഹെലികോപ്ട൪ ഇടപാടിലെ കുറ്റക്കാ൪ എത്ര ഉന്നതരായാലും ശിക്ഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആൻറണി പറഞ്ഞു. അഴിമതി മറച്ചു വെക്കാൻ സ൪ക്കാ൪ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിൽ ഹെലികോപ്ട൪ അഴിമതിയുമയി ബന്ധപ്പെട്ട് നടന്ന ച൪ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.