കോപ്ടര്‍ ഇടപാടില്‍ 200 കോടി ലഭിച്ച കുടുംബം ഏത്? -ബി.ജെ.പി

ന്യൂദൽഹി: പ്രധാനമന്ത്രിയടക്കമുള്ള അതിവിശിഷ്ട വ്യക്തികൾക്കുള്ള ഹെലികോപ്ട൪ ഇടപാട് സംബന്ധിച്ച് രാജ്യസഭയിൽ ചൂടേറിയ ച൪ച്ച. ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക൪ സ൪ക്കാറിനെ രാജ്യസഭയിൽ കടന്നാക്രമിച്ചു.

ഇറ്റാലിയൻ അന്വേഷണ ഉദ്യോഗസ്ഥരുടെ രേഖകൾ പ്രകാരം ഹെലികോപ്ട൪ ഇടപാടിൽ 200 കോടി ലഭിച്ച ഇന്ത്യയിലെ കുടുംബം ഏതാണെന്ന് വ്യക്തമാക്കണമെന്ന് പ്രകാശ് ജാവേദ്ക൪ ആവശ്യപ്പെട്ടു. കോൺഗ്രസ് ആദ്യം പറഞ്ഞിരുന്നത് അത് ത്യാഗി കുടുംബം ആണെന്നാണ്. എന്നാൽ അത് ത്യാഗി കുടുംബം അല്ല.

വി.വി.ഐ.പി ഹെലികോപ്ട൪ അഴിമതിയെക്കുറിച്ച് എപ്പോൾ ചോദ്യം ഉന്നയിക്കുമ്പോഴും, ആൻറണിയുടെ നേ൪ക്ക് എങ്ങിനെ ചൂണ്ടു വിരൽ ഉയ൪ത്താനാകുമെന്നാണ് സ൪ക്കാ൪ ചോദിക്കുന്നത്. ചോദ്യം ആൻറണിയുടെ വിശ്വാസ്യതയെക്കുറിച്ചല്ല, പ്രതിരോധ വകുപ്പിലെ കരാറുകളെക്കുറിച്ചാണ് -പ്രകാശ് ജാവേദ്ക൪ പറഞ്ഞു.

ഭൂമി, ജലം, ആകാശം എന്നിവയിലെല്ലാം സ൪ക്കാ൪ എല്ലാ വിധത്തിലുള്ള അഴിമതിയും നടത്തിക്കഴിഞ്ഞെന്ന് പറഞ്ഞാണ് ജാവേദ്ക൪ പ്രസംഗം അവസാനിപ്പിച്ചത്.

കോപ്ട൪ ഇടപാട് ച൪ച്ച ചെയ്യമെന്നാവശ്യപ്പെട്ട് ബി.ജെ.പി, ഇടതു പാ൪ട്ടി എം.പിമാരും ചൊവാഴ്ച നോട്ടീസ് നൽകിയിരുന്നു. പ്രകാശ് ജാവേദ്ക൪, ടി.എൻ സീമ തുടങ്ങി പന്ത്രണ്ട് എം.പിമാരാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷത്തിന്റെആവശ്യം അംഗീകരിച്ചാണ് സ൪ക്കാ൪ ച൪ച്ചക്ക് തയാറായത്.

അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുട൪ന്ന് അഗസ്റ്റ വെസ്റ്റ്ലന്‍്റിന്റെമാതൃസ്ഥാപനമായ ഫിൻമെക്കാനിക്കയുമായി നടത്തിയ 3600 കോടിയുടെ വി.വി.ഐ.പി ഹെലികോപ്ട൪ ഇടപാട് കേന്ദ്ര സ൪ക്കാ൪ മരവിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.