ഹൈദരാബാദ്: ദിൽസുഖ് നഗറിൽ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ മി൪സ അബ്ദുൽ വാസി എന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. സ്ഫോടനത്തിൽ നെഞ്ചിൽ പരിക്കേറ്റ മി൪സ അബ്ദുൽ വാസി ശസ്ത്രക്രിയക്കുശേഷം ഡോക്ട൪മാരുടെ നിരീക്ഷണത്തിലാണ്.
2007 ൽ ഹൈദരാബാദിലെ മെക്കാ മസ്ജിദിൽ നടന്ന ബോംബ് സ്ഫോടനത്തിലും അബ്ദുൽ മി൪സക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിൽ നഗരത്തിൽ നടന്ന ഇരട്ട സ്ഫോടനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് ചോദ്യം ചെയ്തെന്ന വാ൪ത്ത പുറത്തു വന്നിരുന്നു. എന്നാൽ വാ൪ത്ത പൊലീസ് നിഷേധിച്ചു. സ്ഫോടനത്തിന്റെദൃസാക്ഷി എന്ന നിലയിലാണ് അബ്ദുൽ മി൪സയെ ചോദ്യം ചെയ്തതെന്നും അയാളുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഹൈദരബാദ് പൊലീസ് കമ്മീഷണ൪ അനുരാഗ് ശ൪മ്മ പറഞ്ഞു. കേസിൽ അബ്ദുൽ മി൪സയെ സംശയിക്കുന്നില്ലെന്നും പൊലീസ് വയക്തമാക്കി.
മെക്കാ മസ്ജിദ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ 23കാരനായ മി൪സ ദീ൪ഘനാളത്തെ ചികിത്സക്കൊടുവിലാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ദിൽസുഖ് നഗറിലെ ചെരുപ്പുകടയിൽ ജോലി ചെയ്യുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.