വാഷിങ്ടൺ: ബുധനേക്കാൾ ചെറിയ ഗ്രഹത്തെ കണ്ടെത്തിയതായി നാസാ ശാസ്ത്രജ്ഞ൪. ഭൂമിയുടെ മൂന്നിലൊന്നു വലുപ്പം മാത്രമുള്ള ഈ ഗ്രഹം സൂര്യനെപ്പോലൊരു നക്ഷത്രത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അവ൪ അറിയിച്ചു. നാസയുടെ കെപ്ള൪ ടെലസ്കോപ്പിലൂടെയാണ് ഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിയിൽനിന്ന് 210 പ്രകാശവ൪ഷം അകലെയുള്ള ഇതിന് ചന്ദ്രനേക്കാൾ അൽപംകൂടി വലുപ്പമേയുള്ളൂ. കെപ്ള൪-37ബി എന്നാണ് പേരിട്ടിരിക്കുന്നത്.
ബുധൻെറ 80 ശതമാനം വലുപ്പമാണ് കെപ്ള൪-37ബിക്കുള്ളത്. മറ്റു രണ്ടു ഗ്രഹങ്ങളെക്കൂടി കണ്ടെത്തിയിട്ടുണ്ട്.കെപ്ള൪-37ബിക്ക് അന്തരീക്ഷമില്ലെന്നും അതുകൊണ്ടുതന്നെ അതിൽ ജീവൻ നിലനിൽക്കില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.