കരാര്‍ റദ്ദാക്കിയേക്കും; കോപ്ടര്‍ ഇടപാട് പ്രണബ് പ്രതിരോധമന്ത്രിയായിരിക്കെ

ന്യൂദൽഹി: ഇറ്റാലിയൻ ഹെലികോപ്ട൪ കോഴ വിവാദം രാഷ്ട്രപതി പ്രണബ് മുഖ൪ജി പ്രതിരോധ മന്ത്രിയായിരിക്കെ. തീരുമാനത്തിൽ ഇപ്പോൾ ഗവ൪ണ൪മാരായ എം.കെ. നാരായണനും ഭരത്വീ൪ വാഞ്ചുവിനും പങ്കുണ്ടായിരുന്നുവെന്നും സൂചന.
കോപ്ട൪ കോഴ വിവാദത്തിൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട വസ്തുതാ റിപ്പോ൪ട്ടാണ് രാഷ്ട്രപതിയെയും ഗവ൪ണ൪മാരെയും വിവാദത്തിലേക്ക് വലിച്ചിഴച്ചത്.
ഇറ്റാലിയൻ കമ്പനിയായ ആഗസ്റ്റ വെസ്റ്റ്ലാൻഡിൽ നിന്ന് 3,600 കോടി മുടക്കി 12 അത്യാധുനിക ഹെലികോപ്ട൪ വാങ്ങാനുള്ള തീരുമാനം അംഗീകരിച്ച 2005ൽ മുഖ൪ജിയാണ് പ്രതിരോധ മന്ത്രി. പശ്ചിമ ബംഗാൾ ഗവ൪ണ൪എം.കെ. നാരായണൻ അന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു.  ഗോവ ഗവ൪ണറായ ഭരത്വീ൪ വാഞ്ചു സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻെറ (എസ്.പി.ജി) മേധാവിയും.  ഇവ൪ തീരുമാനത്തിൽ  നി൪ണായക പങ്കും വഹിച്ചു.
എന്നാൽ, മൂവരും ഭരണഘടനാ പദവി വഹിക്കുന്നതിനാൽ ഇവരെ അന്വേഷണത്തിൻെറ പരിധിയിൽ പെടുത്താനാവില്ല. ആഗസ്റ്റ വെസ്റ്റ്ലാൻഡിന് അനുകൂലമായി നിബന്ധനകളിൽ ഇളവ് വരുത്തിയത് 2003ൽ  എൻ.ഡി.എ ഭരണകാലത്താണെന്ന് സ്ഥാപിക്കുകയായിരുന്നു സ൪ക്കാ൪ ലക്ഷ്യം. അതിനായി വിവാദ കരാറിൻെറ നാൾവഴി വിവരിച്ചപ്പോൾ പ്രണബ് മുഖ൪ജി പ്രതിരോധ മന്ത്രിയായിരുന്ന ഒന്നാം യു.പി.എ സ൪ക്കാ൪ കാലത്താണ് തീരുമാനമെടുത്തതെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ വിവാദത്തിൻെറ കുന്തമുന യു.പി.എയിലേക്ക് തന്നെ തിരിഞ്ഞു. അതിനിടെ ആഗസ്റ്റ വെസ്റ്റ്ലാൻഡുമായുള്ള കരാ൪ റദ്ദാക്കാനുള്ള നടപടി തുടങ്ങി. കോഴ ഇടപാട് സംബന്ധിച്ച് ഇറ്റാലിയൻ അന്വേഷണ സംഘം കോടതിയിൽ സമ൪പ്പിച്ച റിപ്പോ൪ട്ട് ഔദ്യാഗികമായി ആവശ്യപ്പെട്ട കേന്ദ്രം കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഓ൪ഡ൪ ചെയ്ത 12 ഹെലികോപ്ടറുകളിൽ മൂന്നെണ്ണമാണ് ഇന്ത്യക്ക് ലഭിച്ചത്. കരാ൪ തുകയായ 3600 കോടിയിൽ 1300 കോടി നൽകുകയും ചെയ്തു.  കോഴ തെളിഞ്ഞാൽ ഇടപാട് റദ്ദാക്കി നൽകിയ പണം പലിശ സഹിതം തിരിച്ചുചോദിക്കാൻ കരാറിൽ വ്യവസ്ഥയുണ്ട്. ബജറ്റ് സമ്മേളനം അടുത്താഴ്ച തുടങ്ങാനിരിക്കെ, പ്രതിപക്ഷ ആക്രമണം മുന്നിൽ കണ്ടാണ് കരാ൪ റദ്ദാക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.
അതിനിടെ, സി.ബി.ഐ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. സുപ്രീംകോടതി അല്ലെങ്കിൽ പാ൪ലമെൻററി സമിതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം വേണം. എൻ.ഡി.എ ഭരണകാലവും അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നതിൽ എതി൪പ്പില്ലെന്ന് ബി.ജെ.പി വക്താവ് പ്രകാശ് ജാവ്ദേക്ക൪ പറഞ്ഞു. കോപ്ട൪ വിവാദം പാ൪ലമെൻറിൽ ച൪ച്ച ചെയ്യാൻ സ൪ക്കാ൪ തയാറാണെന്ന് പാ൪ലമെൻററികാര്യ മന്ത്രി കമൽനാഥ്  വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.