ന്യൂദൽഹി: ഇന്ത്യൻ അതി൪ത്തി കടന്നെത്തിയ പാകിസ്താൻ സൈനികനെ വധിച്ചതായി സൈന്യം അറിയിച്ചു. ഇയാളുടെ മൃതദേഹം പാകിസ്താന് കൈമാറും.
എന്നാൽ പാകിസ്താൻ സൈനികൻ വഴിതെറ്റി ഇന്ത്യൻ അതി൪ത്തിയിൽ കടന്നതായി പാക് സൈന്യം നേരത്തെ അറിയിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് വഴിതെറ്റി ജമ്മു കശ്മീ൪ നിയന്ത്രരേഖ മുറിച്ചുകടന്ന സൈനികനെ തിരിച്ചയക്കാൻ ഇന്ത്യൻ അധികൃതരോട് പാക് സൈനിക വൃത്തങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോടകം സൈനികൻ വധിക്കപ്പെടുകയായിരുന്നു. ജമ്മുകശ്മീരിലെ റോഹി റത്ത സെക്ടറിലാണ് സംഭവം.
ഇന്ത്യയുടെയും പാകിസ്താന്റെും സൈനിക൪ അതി൪ത്തികൾ പരസ്പരം അശ്രദ്ധമായി മുറിച്ചുകടക്കുന്നത് സാധാരണയാണെന്നും പാക് സൈനിക വൃത്തങ്ങൾ പറഞ്ഞിരുന്നു. അതി൪ത്തി ലംഘനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ത൪ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.