കൽപറ്റ: വിനോദസഞ്ചാര രംഗത്ത് ജില്ലയിൽ 3.18 കോടിയുടെ വിവിധ പദ്ധതികൾക്ക് വിനോദസഞ്ചാര വകുപ്പ് അനുമതി നൽകിയെന്ന് ജില്ലാ കലക്ട൪ കെ.ഗോപാലകൃഷ്ണഭട്ട് അറിയിച്ചു.
സുൽത്താൻ ബത്തേരി ടൗൺ സ്ക്വയ൪ രണ്ടാംഘട്ടം നി൪മാണത്തിന് 1.5 കോടി, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം നവീകരണത്തിന് 40 ലക്ഷം, ബാണാസുരസാഗ൪ ഡാമിൽ സ്പീഡ് ബോട്ട് വാങ്ങുന്നതിന് 45 ലക്ഷം, വൈത്തിരിയിൽ വേസ്റ്റ് മാനേജ്മെൻറ് പ്ളാൻറ് സ്ഥാപിക്കാൻ 25 ലക്ഷം, മുത്തങ്ങയിൽ സഫാരി ബസ് വാങ്ങുന്നതിന് 20 ലക്ഷം, ക൪ലാട് തടാകം സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിൻെറ ബേസ് ക്യാമ്പ് ആക്കി മാറ്റുന്നതിനും സാഹസിക ഉപകരണങ്ങൾ വാങ്ങുന്നതിനും 38 ലക്ഷം എന്നീ പദ്ധതികളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.