തിരുവനന്തപുരം: പേരൂ൪ക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച സത്നം സിങ്ങിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദ൪ശിച്ചു.
സത്നം സിങ്ങിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. സാമൂഹിക പ്രവ൪ത്തക ദയാബായി, സത്നാം സിങ്ങിന്റെപിതാവ് ഹരീന്ദ്ര കുമാ൪ സിങ്്മാൻ, സത്നാം സിങ്ങിന്റെ സഹോദരൻ, ബന്ധു ധനഞ്ജയ സിങ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ആഭ്യന്തരമന്ത്രിയുമായി ച൪ച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഇവ൪ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
സി.ബി.ഐ അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പരാതി നൽകുമെന്ന് സത്നം സിങ്ങിന്റെ പിതാവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.