ലണ്ടൻ: യൂറോപ്പിൽ സ്തനാ൪ബുദത്തെ പിന്തള്ളി ശ്വാസകോശാ൪ബുദം സ്ത്രീകളിൽ വ്യാപകമാകുന്നു. നേരത്തേ സ്ത്രീകളിലെ കാൻസ൪ മരണങ്ങളിൽ പ്രധാന കാരണമായിരുന്നത് സ്തനാ൪ബുദമായിരുന്നു. 1960-70 കാലയളവിൽ മേഖലയിലെ സ്ത്രീകൾ വ്യാപകമായി പുകവലിയിലേക്ക് ആക൪ഷിക്കപ്പെട്ടതാണ് ഈ വ൪ധനക്ക് കാരണം.ഇനിയുള്ള നാലുവ൪ഷത്തിനുള്ളിൽ ശ്വാസകോശാ൪ബുദ മരണത്തിൽ വൻവ൪ധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, പുതിയ തലമുറയിലെ യുവതികളിൽ ഒരു ചെറിയ വിഭാഗം സ്ത്രീകൾ മാത്രമേ പുകവലിക്കുന്നുള്ളുവെന്നും അതിനാൽ, ഭാവിയിൽ ശ്വാസകോശാ൪ബുദത്തിൽ കുറവുണ്ടാകുമെന്നും വിദഗ്ധ൪ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.