ന്യൂദൽഹി: പാ൪ലമെൻറ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിനെ ജയിൽ വളപ്പിൽ ഖബറടക്കിയത് ചരിത്രത്തിൻെറ ആവ൪ത്തനം. കശ്മീ൪ പ്രശ്നത്തിലെ മറ്റൊരു വിവാദനായകൻ മഖ്ബൂൽ ഭട്ടിനെ അടക്കം ചെയ്തതും തിഹാ൪ ജയിൽ വളപ്പിലായിരുന്നു. 1984 ഫെബ്രുവരി 11നാണ് മഖ്ബൂൽ ഭട്ടിനെ തിഹാ൪ ജയിലിൽ തൂക്കിലേറ്റപ്പെട്ടത്. മൃതദേഹം മൂന്നാം നമ്പ൪ ജയിൽ വളപ്പിൽ ഖബറടക്കുകയായിരുന്നു.
ജമ്മു-കശ്മീ൪ ലിബറേഷൻ ഫ്രണ്ടിൽ(ജെ.കെ.എൽ.എഫ്) സജീവമായിരുന്ന മഖ്ബൂൽ ഭട്ട് രാജ്യത്തിനെതിരായ നിയമവിരുദ്ധ പ്രവ൪ത്തനങ്ങളുടെ പേരിലാണ് പിടിക്കപ്പെട്ടത്. അഫ്സൽ ഗുരുവിൻെറ കാര്യത്തിൽ മഖ്ബൂൽ ഭട്ടിൻെറ കേസിന് വേറെയും സമാനതകളുണ്ട്.
തീവ്രവാദ പ്രവ൪ത്തനങ്ങളിൽ സജീവമായിരുന്ന വിദ്യാ൪ഥി ഘട്ടം. സുരക്ഷാ ഏജൻസികൾക്ക് രഹസ്യവിവരങ്ങൾ നൽകുന്ന സഹായിയുടെ റോൾ. ഒടുവിൽ വലിയ ഭീകരനീക്കങ്ങളുടെ പേരിൽ അഴിക്കുള്ളിലാവുകയും ചെയ്തു. സുരക്ഷാ ഏജൻസികൾക്കും തീവ്രവാദികൾക്കുമിടയിൽ വിവരങ്ങൾ കൈമാറിയ ഇരട്ട ഏജൻറായാണ് അഫ്സൽ ഗുരുവിനെ പോലെ മഖ്ബൂൽ ഭട്ടും പിന്നീട് വിലയിരുത്തപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.