അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷ: കേന്ദ്രവും ജുഡീഷ്യറിയും വിശദീകരിക്കണം -ഉമര്‍ അബ്ദുല്ല

ന്യൂദൽഹി: അഫ്സൽ ഗുരുവിൻെറ വധശിക്ഷ രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന് കശ്മീരികൾക്കും ലോകത്തിനു മുമ്പാകെയും യു.പി.എ സ൪ക്കാ൪ തെളിവ് നൽകേണ്ടതുണ്ടെന്ന് ജമ്മു-കശ്മീ൪ മുഖ്യമന്ത്രി ഉമ൪ അബ്ദുല്ല. അജ്മൽ കസബിൻെറ വധശിക്ഷക്കുശേഷം അഫ്സൽ ഗുരുവിനെയും വൈകാതെ തൂക്കിലേറ്റുമെന്ന തോന്നൽ തന്നിലുണ്ടായിരുന്നെന്നും സി.എൻ.എൻ-ഐ.ബി. എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉമ൪ രോഷത്തോടെ പ്രതികരിച്ചു.
1984ൽ മക്ബൂൽ ഭട്ടിനെ തൂക്കിക്കൊന്നത് പുതുതലമുറക്ക് അറിയില്ലെങ്കിലും അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അവരറിയാതെ പോകില്ല. അഫ്സൽ ഗുരുവിൻെറ വധശിക്ഷ നിക്ഷിപ്ത താൽപര്യങ്ങളാലല്ലെന്ന് വിശദീകരിക്കേണ്ടത് രാഷ്ട്രീയ നേതൃത്വവും ജുഡീഷ്യറിയുമാണ്.  
ഈ വിഷയത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രതിപക്ഷ കക്ഷികളെ ഉമ൪ നിശിതമായി വിമ൪ശിച്ചു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിൽ ആവേശംകൊള്ളുന്ന ബി.ജെ.പി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെയും തീവ്രവാദികൾ വകവരുത്തിയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനാവശ്യപ്പെട്ട്  എന്തുകൊണ്ട് രംഗത്തു വരുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. വധശിക്ഷ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.