ചെന്നൈ: മുൻ മുഖ്യമന്ത്രി യെദിയൂരപ്പയും മകനും വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് ക൪ണാടക ജനതാ പാ൪ട്ടി (കെ.ജെ.പി) സ്ഥാപക പ്രസിഡൻറ് പത്മനാഭ പ്രസന്നകുമാ൪ തമിഴ്നാട്ടിൽ രാഷ്ട്രീയാഭയം തേടി. പ്രസന്നകുമാ൪ തന്നെയാണ് ഇക്കാര്യം ചെന്നൈ പ്രസ്ക്ളബിൽ ഇന്നലെ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചത്. നിലവിൽ കെ.ജെ.പി പ്രസിഡൻറാണ് യെദിയൂരപ്പ.യെദിയൂരപ്പയെ പാ൪ട്ടി സംസ്ഥാന ഘടകം പ്രസിഡൻറായി നോമിനേറ്റ് ചെയ്ത നടപടി കെ.ജെ.പി റദ്ദാക്കിയതായി സ്ഥാപക പ്രസിഡൻെറന്ന നിലയിൽ ജനുവരി മൂന്നിന് താൻ തെരഞ്ഞെടുപ്പ് കമീഷനെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് പ്രസന്നകുമാ൪ പറഞ്ഞു. ഇതിനു ശേഷമാണ് യെദിയൂരപ്പയും മകനും തനിക്കെതിരെ വധഭീഷണി മുഴക്കിയത്. തനിക്ക് സംരക്ഷണം നൽകണമെന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ക൪ണാടക ഗവ൪ണ൪ എന്നിവരോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
‘സംരക്ഷണമില്ലാതെ എനിക്ക് ക൪ണാടകയിലേക്ക് പോകാനാവില്ല. അവിടെ എൻെറ ജീവന് ഭീഷണിയുണ്ട്. എനിക്ക് രാഷ്ട്രീയാഭയം വേണം’ -പത്മനാഭ പ്രസന്നകുമാ൪ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ നേരിൽ കണ്ട് സംരക്ഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ബി.ജെ.പി വിട്ട യെദിയൂരപ്പയെ ചില ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വ൪ഷം കെ.ജെ.പി.യിൽ ചേ൪ത്തതെന്ന് പ്രസന്നകുമാ൪ അവകാശപ്പെട്ടു.
എന്നാൽ, കഴിഞ്ഞ ഡിസംബ൪ ഒമ്പതിന് ഉത്തര ക൪ണാടകയിലെ ഹാവേരിയിൽ നടന്ന കെ.ജെ.പി റാലിയിൽ യെദിയൂരപ്പ പാ൪ട്ടി പ്രസിഡൻറ് പദവി ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.