അര്‍ബുദ ചികിത്സക്ക് ജാമ്യം വേണമെന്ന് പ്രജ്ഞ സിങ്

മുംബൈ: മാലേഗാവ് സ്ഫോടനക്കേസ് അന്വേഷണം ഏറ്റെടുത്തത് ചോദ്യംചെയ്തും സ്തനാ൪ബുദത്തിന് സ്വതന്ത്ര ചികിത്സ തേടാൻ ജാമ്യം ആവശ്യപ്പെട്ടും സന്യാസിനി പ്രജ്ഞ സിങ് നൽകിയ ഹരജിയിൽ മറുപടിനൽകാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) മാ൪ച്ച് അഞ്ചുവരെ സമയം നൽകി. എൻ.ഐ.എ ആവശ്യപ്പെട്ടതിനെ തുട൪ന്ന് ബോംബെ ഹൈകോടതി ജസ്റ്റിസ് ആ൪.സി. ചവാനാണ് സമയം നീട്ടി നൽകിയത്. കേന്ദ്ര സ൪ക്കാറിൻെറ നി൪ദേശപ്രകാരമാണ് മാലേഗാവ് സ്ഫോടനക്കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്നും സംസ്ഥാന സ൪ക്കാറിൻെറ പരിധിയിൽ വരുന്ന കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ കേന്ദ്രത്തിന് അവകാശമില്ലെന്നുമാണ് പ്രജ്ഞ സിങ് താക്കൂറിൻെറ വാദം.
സ്തനാ൪ബുദത്തിന് ഭോപാലിലെ ജവഹ൪ലാൽ നെഹ്റു ഹോസ്പിറ്റലിലോ മുംബൈയിലെ ടാറ്റാ കാൻസ൪ സെൻററിലോ സ്വതന്ത്രമായി ചികിത്സ തേടുന്നതിന് ജാമ്യം നൽകണമെന്ന ഹരജിയും പ്രജ്ഞ നൽകിയിട്ടുണ്ട്.
ആരോഗ്യപ്രശ്നമുള്ളതിനാൽ ജാമ്യം അനുവദിക്കാൻ കഴിയുമോ എന്ന് മഹാരാഷ്ട്ര സ൪ക്കാറും എൻ.ഐ.എയും തിങ്കളാഴ്ചയായിരുന്നു കോടതിയിൽ മറുപടി നൽകേണ്ടത്.
മറുപടി നൽകാൻ എൻ.ഐ.എയും സ൪ക്കാറും നാലാഴ്ചകൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.