കൂടങ്കുളം: ധവളപത്രം ഇറക്കില്ല -കേന്ദ്രം

ചെന്നൈ: കൂടങ്കുളം ആണവനിലയം സംബന്ധിച്ച് ധവളപത്രം ഇറക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിൻെറ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണസ്വാമി. ഒരു വ്യക്തിയുടെ താൽപര്യപ്രകാരമാണ് ആണവനിലയത്തിനെതിരെ പോരാട്ടം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ധവളപത്രം ഇറക്കണമെന്ന സമരസമിതിയുടെ ആവശ്യത്തെ കുറിച്ച് മാധ്യമപ്രവ൪ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആണവോ൪ജ നിയന്ത്രണ ബോ൪ഡിൻെറ അന്തിമ അനുമതി ലഭിച്ചാൽ കൂടങ്കുളത്ത് വൈദ്യുതോൽപാദനം തുടങ്ങും.പത്മഭൂഷൺ നിരസിച്ച എസ്. ജാനകിയുടെ നടപടി ദൗ൪ഭാഗ്യകരമാണ്. ഓരോരുത്ത൪ക്കും എന്ത് ബഹുമതി നൽകണമെന്ന് കേന്ദ്രസ൪ക്കാ൪ നേരിട്ടല്ല തീരുമാനിക്കുന്നത്. ഇതിന് പ്രത്യേക സമിതിയുണ്ട്. സമിതിയുടെ ശിപാ൪ശയനുസരിച്ചാണ് കേന്ദ്രസ൪ക്കാ൪ അവാ൪ഡുകൾ നൽകുന്നത് -മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.