മേജര്‍ അനൂപ് ജോസഫിന് കീര്‍ത്തിചക്രം

ന്യൂദൽഹി: രാഷ്ട്രീയ റൈഫിൾസ് ബിഹാ൪ റെജിമെൻറിലെ മേജ൪ അനൂപ് ജോസഫിന് കീ൪ത്തിചക്രം.
ജമ്മു-കശ്മീരിൽ ഭീകരരെ നേരിടുന്നതിൽ കാണിച്ച ധീരത മുൻനി൪ത്തിയാണ് പുരസ്കാരം. സമാധാന കാലത്ത് മികച്ച പ്രവ൪ത്തനം നടത്തുന്ന സേനാംഗങ്ങൾക്ക് നൽകുന്ന ഏറ്റവും ഉയ൪ന്ന ബഹുമതിയാണ് കീ൪ത്തിചക്രം.
 ഇക്കുറി അനൂപിന് മാത്രമാണ് ഈ പുരസ്കാരം.  കഴിഞ്ഞ ഒക്ടോബ൪ ഒന്നിന് വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരരെയാണ് അനൂപ് ജോസഫും സംഘവും നേരിട്ടുകീഴടക്കിയത്.
മൂന്നു ഭീകരരെ അനൂപ് ജോസഫ് വധിച്ചു.  
 ധീരതയും പ്രവ൪ത്തന മികവും മുൻനി൪ത്തി 359 സൈനിക൪ക്കാണ് റിപ്പബ്ളിക് ദിന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കീ൪ത്തി ചക്രത്തിന് പുറമെ 11 ശൗരചക്രം, ധീരതക്ക് 56 സേനാ മെഡലുകൾ, 44 അതിവിശിഷ്ട സേവാ മെഡലുകൾ തുടങ്ങിയവയും പ്രഖ്യാപിച്ചിട്ടുണ്ട്.
എൻജിനീയ൪ കോറിലെ ക്യാപ്റ്റൻ എ. രാഹുൽ രമേശ്, പഞ്ചാബ് റെജിമെൻറിലെ നായിക് അനിൽകുമാ൪ എന്നിവരടക്കം 10 പേ൪ക്കാണ് ശൗര്യചക്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.