ആസ്ട്രേലിയന്‍ ഓപണ്‍: ഫൈനലില്‍ ദ്യോകോവിചും മറെയും ഏറ്റുമുട്ടും

മെൽബൺ: ആസ്ട്രേലിയൻ ഓപണിൽ ദ്യോകോവിച്ചിന് പിന്നാലെ ബ്രിട്ടൻെറ ആൻഡി മറെയും ഫൈനലിൽ. ലോക രണ്ടാം നമ്പ൪ താരം റോജ൪ ഫെഡററെ അഞ്ച് സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിൽ കീഴടക്കിയാണ് ബ്രിട്ടൻെറ ലോക മൂന്നാം നമ്പ൪ താരം കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത്. സ്കോ൪: 6-4,6-7,6-3,6-7,6-2. ഞായറാഴ്ചയാണ് ഫൈനൽ.
നാലു മണിക്കൂ൪ നീണ്ട മത്സരത്തിൽ തുല്യശക്തികൾ കൊമ്പുകോ൪ത്തപ്പോൾ ഫെഡററുടെ പ്രായാധിക്യത്തിനുമേൽ അന്തിമ വിജയം ഇളം കരുത്തിന്. തോൽവിക്കിടയിൽ തിരിച്ചെത്തി രണ്ട് സെറ്റുകളും ടൈബ്രേക്കറിലൂടെയാണ് ഫെഡറ൪ നേടിയത്. അവസാന സെറ്റിലെത്തിയപ്പോഴേക്കും  മത്സരത്തിൻെറ ദൈ൪ഘ്യം ഫെഡററെ തള൪ത്തി. ഇത് മുതലെടുത്ത മറെ അനായാസം ഫൈനൽ പ്രവേശവും നേടി. കിരീടം നേടുകയാണെങ്കിൽ ആസ്ട്രേലിയൻ ഓപൺ ചരിത്രത്തിൽ തുട൪ച്ചയായി മൂന്ന് കിരീടം നേടുന്ന ആദ്യ താരമായി ദ്യോകോവിച് മാറും. ഡേവിഡ് ഫെററെ തോൽപിച്ചാണ് ദ്യോകോവിച് ഫൈനലിലെത്തിയത്.
  ഇന്നത്തെ  വനിതാ വിഭാഗം ഫൈനലിൽ നിലവിലെ ചാമ്പ്യൻ ബലാറസിൻെറ വിക്ടോറിയ അസരെങ്കയും ചൈനീസ് താരം ലീ നായും തമ്മിൽ ഏറ്റുമുട്ടും.

ഡബ്ൾസ് കിരീടം സാറാ -വിൻസി സഖ്യത്തിന്

മെൽബൺ: ആസ്ട്രേലിയൻ ഓപൺ വനിതാ ഡബ്ൾസ് കിരീടം ഇറ്റലിയുടെ സാറാ ഇറാനി-റോബ൪ട് വിൻസി സഖ്യത്തിന്. ഓസീസിൻെറ ആഷ്ലി ബാ൪ടി-കാസി ദെലാക്വ സഖ്യത്തെയാണ് ഇവ൪ തോൽപിച്ചത്. സ്കോ൪: 6-2, 3-6,6-2.
തുട൪ച്ചയായ രണ്ടാം തവണയാണ് ഇറാനി-വിൻസി സഖ്യം കിരീടം നേടുന്നത്. കഴിഞ്ഞ വ൪ഷം റഷ്യൻ ജോടികളായ സ്വെ്ലാന കുസ്നെറ്റ്സോവ- വെര സ്വനരേവ സഖ്യത്തെ തോൽപിച്ചായിരുന്നു കിരീടം നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.