ലാഹോ൪: ആഭ്യന്തരമന്ത്രി സുശീൽ കുമാ൪ ഷിൻഡെ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഇന്ത്യയെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ഇതിനായി യു.എൻ സെക്യൂരിറ്റി കൗൺസിലിൽ പാക് സ൪ക്കാ൪ സമ്മ൪ദം ചെലുത്തണമെന്നും ലശ്കറെ ത്വയ്യിബയുടെ സ്ഥാപകനും ബുദ്ധികേന്ദ്രവുമായ ഹാഫിസ് സയ്യിദ്. ആ൪.എസ്.എസിൻെറയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന പരിശീലന ക്യാമ്പുകളിൽ ഹിന്ദുത്വ ഭീകരവാദം വള൪ത്തുകയാണെന്ന മന്ത്രിയുടെ വെളിപ്പെടുത്തലോടെ ലശ്കറെ ത്വയ്യിബക്കും മറ്റുമെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രചാരണം കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഇന്ത്യ കാലാകാലമായി പാകിസ്ഥാനെതിരെ നടത്തുന്ന ആരോപണങ്ങളുടെ മുനയൊടിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നടക്കുന്ന ഭീകരപ്രവ൪ത്തനങ്ങൾക്കുപിന്നിൽ ഈ ശക്തികളാണെന്നും സയ്യിദ് ആരോപിച്ചു.
മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അമേരിക്ക 10 ദശലക്ഷം ഡോള൪ തലക്ക് വിലയിടുകയുംചെയ്ത ഹാഫിസ് സയ്യിദ് ലാഹോറിൽ നടത്തിയ വാ൪ത്താസമ്മേളനത്തിലാണ് ഇന്ത്യക്കെതിരെ കടുത്ത ആരോപണമുന്നയിച്ചിരിക്കുന്നത്.
അഞ്ചു വ൪ഷം പിന്നിട്ടിട്ടും മുംബൈ ആക്രമണങ്ങളിൽ പാക് പങ്ക് തെളിയിക്കാൻ ഇന്ത്യക്കായില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.