ചെന്നൈ: നഴ്സിനെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ പള്ളി വികാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ മാതവരം ച൪ച്ചിലെ പുരോഹിതനും വ്യാസ൪പാടി സ്വദേശിയുമായ ഫാ. ആൻറണി ജോസഫ് (33) ആണ്് അറസ്റ്റിലായത്. ചെന്നൈയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നഴ്സായ ഹൃദയ കലയരശി (25) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എം.കെ.ബി നഗ൪ അസിസ്റ്റൻറ് പൊലീസ് കമീഷണ൪ ഗോവി മനോഹറിൻെറ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൻെറ മാതൃസഹോദരിയെ ചികിത്സിക്കാനായി വീട്ടിലെത്തിയ കലയരശിയെ വിവാഹവാഗ്ദാനം നൽകി ഫാ. ആൻറണി ജോസഫ് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിൽ ഗ൪ഭിണിയായ യുവതിയെ നി൪ബന്ധിച്ച് ഗ൪ഭം അലസിപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കാൻ കലയരശി നി൪ബന്ധിച്ചപ്പോൾ ക്രൈസ്തവ പുരോഹിത൪ക്ക് വിവാഹം കഴിക്കാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ആൻറണി ജോസഫ് നിരസിക്കുകയായിരുന്നുവത്രേ. ഇതേതുട൪ന്നാണ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.