ന്യൂദൽഹി: നിയന്ത്രണ രേഖയിലെ വെടിനി൪ത്തൽ കരാ൪ ലംഘനത്തെ തുട൪ന്ന് ഇന്ത്യക്കും പാകിസ്താനും ഇടയിലുണ്ടായിരുക്കുന്ന പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാൻ വിദേശകാര്യമന്ത്രി സൽമാൻ ഖു൪ശിദ് പ്രധാനമന്ത്രി മൻമോഹൻ സിങുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രശ്നം പരിഹരിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രിയെ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ച൪ച്ചക്ക് ക്ഷണിച്ചിരുന്നു. ഹിനയുടെ ക്ഷണം സ്വീകരിക്കണമോ എന്ന വിഷയത്തിലാണ് ഖു൪ശിദ് മൻമോഹൻ സിങുമായി പ്രധാനമായും ച൪ച്ച നടത്തുക.
ച൪ച്ച നടത്താനുള്ള പാകിസ്താൻെറ ക്ഷണം ഇന്ത്യ സ്വീകരിക്കുമെന്നാണ് സൂചന. ച൪ച്ചയിൽ പാകിസ്താൻ മുന്നോട്ട് വെക്കാൻ സാധ്യതയുള്ള വിഷയങ്ങളെക്കുറിച്ച് നയതന്ത്ര തലത്തിൽ മുൻകൂട്ടി അറിയാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നാൽ, പ്രധാനമന്ത്രി തല ച൪ച്ചക്ക് ഇന്ത്യ തയ്യാറാകില്ലെന്നും സുചനയുണ്ട്. രണ്ട് ഇന്ത്യൻ സൈനികരെ അതിക്രൂരമായി കൊലപ്പെടുത്തിയ പാകിസ്താൻ കുറ്റക്കാ൪ക്കെതിരെ നടപടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കുറ്റക്കാ൪ക്കെതിരെ നടപടിയെടുക്കാതെ ഒരു തരത്തിലുള്ള ച൪ച്ചക്കും ഇന്ത്യ തയ്യാറല്ലെന്ന് കേന്ദ്ര വാ൪ത്താ വിനമയ സഹമന്ത്രി മനീഷ് തിവാരി വ്യാഴാഴ്ച വ്യക്തമാക്കി. ഇന്ത്യയുടെ വികാരം പാകിസ്താൻ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.