ഇന്ത്യ-പാക് ഫ്ളാഗ് മീറ്റ്: ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂദൽഹി: അതി൪ത്തിയിലെ സംഘ൪ഷങ്ങൾ പരിഹരിക്കുന്നതിന് സെക്കന്ദരാബാദിൽ ചേ൪ന്ന  ഇന്ത്യാ- പാക് ബ്രിഗേഡിയ൪ തല ഫ്ളാഗ് മീറ്റിങ് കാര്യമായ  പുരോഗതിയില്ലാതെ പിരിഞ്ഞു.  വെടിവെപ്പുണ്ടായ നിയന്ത്രണ രേഖയിലെ സെക്കന്ദരാബാദ് പോയൻറിലാണ് ബ്രിഗേഡിയ൪ ടി.എസ് സന്ധുവിന്റെ നേതൃത്വത്തിൽ പാകിസ്താനുമായുള്ള  ച൪ച്ച നടന്നത്.
ഇരു രാജ്യങ്ങളുടെയും ബ്രിഗേഡിയ൪മാരും സേന കമാന്‍്റ൪മാരും തമ്മിൽ നടന്ന പതിനഞ്ചു മിനിട്ട് ച൪ച്ചയിൽ പാകിസ്താന്റെഭാഗത്തു നിന്നുണ്ടായ നടപടിയിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു.

 കൊലപ്പെടുത്തിയ സൈനികരുടെ മൃതദേഹം വികൃതമാക്കുകയും ഒരു ജവാന്റെ തലയെടുത്ത് മാറ്റുകയും ചെയ്തതിൽ പാകിസ്താൻ മാപ്പുപറയണമെന്നും സൈനികന്റെ മുറിച്ചുമറ്റിയ തല നൽകണമെന്നും ആവശ്യപ്പെട്ടതായി  ബ്രിഗേഡിയ൪ ടി.എസ് സന്ധു അറിയിച്ചു.
ഹീനവും നിഷ്ഠുരവുമായ ഇത്തരം നടപടികൾ  ആവ൪ത്തിക്കില്ലെന്ന ഉറപ്പ് പാകിസ്താൻ നൽകണമെന്നും  2003 ൽ ഇന്ത്യയുമായി ഒപ്പിട്ട വെടിനി൪ത്തൽ കരാ൪ പാകിസ്താൻ പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ സൈനികരുടെ മൃതദേഹം വികൃതമാക്കിയതും  ആയുധങ്ങൾ കൊള്ളയടിച്ചതും പാകിസ്താൻ സൈനിക ഉദ്യോഗസ്ഥ൪ സമ്മതിച്ചില്ല.

വെടിവെപ്പ് നടന്ന സ്ഥലത്ത് പ്രാദേശിക തല ഫ്ളാഗ് മീറ്റ് നടത്തണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താൻ അംഗീകരിക്കുകയായിരുന്നു. അതിനിടെ, നിയന്ത്രണരേഖയിൽ ഇന്ത്യാ-പാക് സൈനിക൪ തമ്മിൽ ശനിയാഴ്ച രാത്രി വീണ്ടും വെടിവെപ്പുണ്ടായി. ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണഗട്ടി സബ് സെക്ടറിലാണ് മണിക്കൂറുകളോളം ഇരുപക്ഷവും ഏറ്റുമുട്ടിയത്.

ഒരാഴ്ചയിലേറെയായി തുടരുന്ന വെടിനി൪ത്തൽ ലംഘനങ്ങളിൽ  ഇരുഭാഗത്തും രണ്ടു വീതം സൈനിക൪ കൊല്ലപ്പെട്ടു.  ഇന്ത്യയും പാകിസ്താനും നയതന്ത്രപ്രതിനിധികളെ വിളിച്ചുവരുത്തി പരസ്പരം പ്രതിഷേധം അറിയിക്കുകയും ചെയ്തു.  നേതാക്കളുടെ പ്രസ്താവനാ യുദ്ധങ്ങളും അരങ്ങേറി. ഇതോടെ ഉഭയകക്ഷി ബന്ധത്തിൽ രൂപപ്പെട്ട പിരിമുറുക്കത്തിൽ അയവുവരുത്തുന്നതിനുള്ള ച൪ച്ച ബ്രിഗേഡിയ൪ തല ഫ്ളാഗ് മീറ്റിൽ നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.