‘ലൈഫ് ഓഫ് പൈ’ക്ക് ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം

ലോസ് ആഞ്ജലസ്:  ഇന്ത്യൻ പശ്ചാത്തലത്തിൽ പ്രശ്സ്ത സംവിധായകൻ ആങ് ലീ  ഒരുക്കിയ ‘ലൈഫ് ഓഫ് പൈ’ക്ക് ഗോൾഡൻ ഗ്ളോബ് പുരസ്കാരം.  ഒറിജിനൽ സ്കോ൪ വിഭാഗത്തിലാണ് ചിത്രം അവാ൪ഡ് നേടിയത്. ‘ലൈഫ് ഓഫ് പൈ’ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ കനേഡിയൻ  സംഗീതജ്ഞൻ മൈക്കൽ ഡാന്ന പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച ചിത്രമായ ആ൪ഗോക്കള സംഗീതമൊരുക്കിയ അലക്സാന്ദ്രെ ഡെസ്പ്ളാറ്റ്, അന്ന കരിനീനയുടെ സംഗീത സംവിധായകൻ ഡാരിയൊ മരിയനെല്ലി എന്നിങ്ങനെയുള്ള പ്രതിഭകളെ പിന്തള്ളിയാണ് മൈക്കൽ ഡാന്ന  അവാ൪ഡ് സ്വന്തമാക്കിയത്.
ചലച്ചിത്ര വിഭാഗത്തിൽ ഓസ്കാ൪ കഴിഞ്ഞാൽ ഏറ്റവും വലിയ പുരസ്കാരമാണ് ഗോൾഡൻ ഗ്ളോബ്.
കനേഡിയൻ എഴുത്തുകാരനായ യാൻ മാ൪ട്ടലിന്റെ ലൈഫ് ഓഫ് പൈ എന്ന നോവലിനെ ആധാരമാക്കിയാണ് ആങ് ലി അതേ പേരിൽ ഹോളിവുഡ് ചിത്രം അണിയിച്ചൊരുക്കിയത്.
ഓസ്കാ൪ നോമിനേഷനിലും ലൈഫ് ഓഫ് പൈ ഇടപിടിച്ചിട്ടുണ്ട്.സംധിധാനം, എഡിറ്റിങ്, ക്യാമറ എന്നിങ്ങനെ  11 വിഭാഗങ്ങളിൽ ചിത്രത്തിന് നോമിനേഷൻ ലഭിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.