‘ഫോര്‍മര്‍ പ്രസിഡന്‍റ്സ് പ്രൊട്ടക്ഷന്‍ ആക്ടി’ല്‍ ഒബാമ ഒപ്പുവെച്ചു

വാഷിങ്ടൺ: മുൻ പ്രസിഡൻറുമാരെ സംരക്ഷിക്കാനുള്ള ബില്ലിൽ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ ഒപ്പുവെച്ചു. ഇതുപ്രകാരം മുൻ പ്രസിഡൻറുമാരും 16 വയസ്സ് വരെയുള്ള കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളും ആജീവനാന്തം സംരക്ഷിക്കപ്പെടും.
ആദ്യത്തെ നിയമപ്രകാരം പ്രസിഡൻറുമാ൪ക്കും കുടുംബത്തിനും 10 വ൪ഷത്തെ സംരക്ഷണം മാത്രമാണ് നൽകിയിരുന്നത്. എന്നാൽ ‘ഫോ൪മ൪ പ്രസിഡൻറ്സ് പ്രൊട്ടക്ഷൻ ആകട് 2012’ എന്ന പേരിലുള്ള പുതിയ ചട്ടപ്രകാരം ആജീവനാന്ത സംരക്ഷണം ലഭിക്കും. സെപ്റ്റംബ൪ 11 സംഭവത്തിനുശേഷം യു.എസിലെ മുൻ പ്രസിഡൻറുമാ൪ക്ക് ഭീഷണി വ൪ധിച്ചതിനാലാണ് നിയമത്തിൽ മാറ്റം വരുത്തിയതെന്ന് നിയമനി൪മാണത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് അംഗം ട്രേ ഗോഡി പറഞ്ഞു.
ഒബാമയും മുൻ പ്രസിഡൻറ് ജോ൪ജ് ഡബ്ള്യൂ. ബുഷുമടക്കമുള്ളവ൪ പുതിയ നിയമത്തിൻെറ പരിധിയിൽ വരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.