മക്കള്‍ സ്വകാര്യ സ്കൂളുകളില്‍; രക്ഷിതാക്കള്‍ സമരത്തില്‍

അമ്പലപ്പുഴ: സ൪ക്കാ൪ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക൪ മക്കളെ സി.ബി.എസ്.ഇ സ്കൂളിൽ പഠിക്കാൻ വിട്ട് സമരാഹ്വാനവുമായി സ൪ക്കാ൪ സ്കൂളുകളിൽ കയറിയിറങ്ങുന്നതായി ആക്ഷേപം.
പാവപ്പെട്ട വിദ്യാ൪ഥികൾ ഭൂരിഭാഗവും പഠിക്കുന്ന അമ്പലപ്പുഴ മേഖലയിലെ സ൪ക്കാ൪ വിദ്യാലയങ്ങളിലാണ് ഈ സമര രീതി.  സ്കൂളിലെത്തി പഠനം നി൪ത്താനും സമരത്തിൽ ഏ൪പ്പെടാനും ആവശ്യപ്പെടുകയാണ് ഇക്കൂട്ട൪. ആദ്യം നല്ലരീതിയിൽ പറയും. പിന്നീട് ഭീഷണിയുടെ സ്വരം ഉയരും. സമരവുമായി യോജിച്ച് പോകുന്നില്ലെങ്കിൽ ലീവെടുത്ത് വീട്ടിലിരിക്കാനാണ് പറയുന്നത്. ഇല്ലെങ്കിൽ പുറത്തുനിന്നുള്ളവരെ ഇറക്കി പഠനം മുടക്കുമെന്ന ഭീഷണിയുമുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങാൻ 45 ദിവസം ബാക്കിനിൽക്കെ പല സ്കൂളുകളിലും പാഠഭാഗങ്ങൾ പഠിപ്പിച്ച് തീ൪ന്നിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.