സോൾ: ഇന്ത്യയുടെ സൂപ്പ൪താരം സൈന നെഹ്വാൾ കൊറിയ ഓപൺ സൂപ്പ൪ സീരീസ് ബാഡ്മിൻറണിൻെറ ക്വാ൪ട്ട൪ ഫൈനലിൽ കടന്നു. വനിതാ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയുടെ മിങ്ഷ്യൻ ഫൂയെ 21-16, 21-9നാണ് തോൽപിച്ചത്. ചൈനയുടെ ലിൻ ഹാനാണ് ക്വാ൪ട്ടറിലെ എതിരാളി.
മറ്റൊരു മത്സരത്തിൽ തായ്ലൻഡിൻെറ പോൺടിപ് ബുരനാപ്രസേസുകിനോട് തോറ്റ് ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി. സ്കോ൪: 19-21, 13-21. പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ഇന്ത്യൻതാരം പി. കശ്യപും തോറ്റു. ഹോങ്കോങ്ങിൻെറ യൂൻ ഹൂ 21-16, 13-21, 17-21നാണ് കശ്യപിനെ വീഴ്ത്തിയത്. അതേസമയം, കശ്യപും സിന്ധുവും റാങ്കിങ് വീണ്ടും മെച്ചപ്പെടുത്തി. കരിയറിലെ മികച്ച റാങ്കായ 11ൽ കശ്യപും 17ൽ സിന്ധുവും എത്തി. ഇരുവരും യഥാക്രമം 14, 19 സ്ഥാനങ്ങളിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.