സൂറിച്ച്: തുട൪ച്ചയായ നാലാം തവണയും ലോകത്തെ മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓ൪ പുരസ്കാരം സ്വന്തമാക്കാൻ കഴിഞ്ഞത് അവിശ്വസനീയ നേട്ടമെന്ന് ലയണൽ മെസ്സി. അവാ൪ഡ് ഏറ്റുവാങ്ങിയശേഷം സദസ്സിനെ അഭിസംബോധന ചെയ്ത മെസ്സി ബാലൺ ഡി ഓറിനായി തനിക്കൊപ്പം മത്സരരംഗത്തുണ്ടായിരുന്ന സഹതാരം ആന്ദ്രേ ഇനിയസ്റ്റയെ പ്രകീ൪ത്തിച്ചു. അതുല്യനേട്ടം ഭാര്യക്കും മകനും സമ൪പ്പിച്ച 25കാരൻ ജീവിതം തനിക്കു നൽകിയ ഏറ്റവും മനോഹരമായ കാര്യമാണ് അവരെന്നും കൂട്ടിച്ചേ൪ത്തു.
‘തുട൪ച്ചയായ നാലാം തവണ അവാ൪ഡ് സ്വന്തമാക്കാൻ കഴിഞ്ഞത് അതിശയിപ്പിക്കുന്ന നേട്ടമാണ്. ബാഴ്സലോണയിലെ എൻെറ സുഹൃത്തുക്കളുമായി ഈ അവാ൪ഡ് പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഇനിയസ്റ്റക്കൊപ്പം. ആന്ദ്രേയോടൊത്ത് കളിക്കാനും പരിശീലിക്കാനും കഴിയുന്നത് മഹത്തരമായാണ് ഞാൻ കരുതുന്നത്. ഈ വേദിയിൽ അവനൊപ്പം ഇരിക്കാൻ കഴിഞ്ഞത് ബഹുമതിയായി കണക്കാക്കുന്നു. അ൪ജൻറീനാ ദേശീയ ടീമിലെ സുഹൃത്തുക്കളോടും പരിശീലകരോടുമൊക്കെ ഏറെ കടപ്പാടുണ്ടെന്നും മെസ്സി പറഞ്ഞു.
കുടുംബത്തോടും സുഹൃത്തുക്കളോടും നന്ദി പറഞ്ഞാണ് മെസ്സി ചെറുപ്രസംഗം അവസാനിപ്പിച്ചത്.
ഈ നേട്ടം ലിയോയെ അതുല്യനാക്കുന്നു -ഇനിയസ്റ്റ
സൂറിച്ച്: തുട൪ച്ചയായ നാലാം തവണ നേടിയ ലോക ഫുട്ബാള൪ പട്ടം ലയണൽ മെസ്സിയെ കൂടുതൽ അതുല്യനാക്കുന്നുവെന്ന് ആന്ദ്രേ ഇനിയസ്റ്റ. മനസ്സിൽ കാണുന്ന ലക്ഷ്യം എത്തിപ്പിടിക്കാനുള്ള കരുത്താണ് മെസ്സിയെ വ്യത്യസ്തനാക്കുന്നതെന്നും ഇനിയസ്റ്റ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.