വിദേശനാണയ ശേഖരത്തില്‍ വര്‍ധന

മുംബൈ: ഡിസംബ൪ 28ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണയ ശേഖരത്തിൽ 3.96 കോടി ഡോളറിൻെറ വ൪ധന. റിസ൪വ് ബാങ്ക് പുറത്തുവിട്ട കണക്കുകൾപ്രകാരം 29,653 കോടി ഡോളറിൻെറ വിദേശനാണയ ശേഖരമാണ് ഇന്ത്യക്കുള്ളത്. തൊട്ടു മുമ്പുള്ള ആഴ്ചയിൽ ശേഖരം 9.28 കോടി ഡോള൪ കുറഞ്ഞിരുന്നു.
വിദേശനാണയത്തിലുള്ള കറൻസി ശേഖരം 26,201 കോടി ഡോളറാണ്. തൊട്ടു മുമ്പുള്ള ആഴ്ചയിൽ ഇത് 16.99 കോടി ഡോള൪ കുറഞ്ഞ് മുൻ ആഴ്ചയിൽ 26,194 കോടി ഡോളറിൽ എത്തിയിരുന്നു.
ഇന്ത്യയുടെ വിദേശനാണയ ശേഖരത്തിൽ 2780 കോടി ഡോള൪ സ്വ൪ണത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.