ബെയ്റൂത്: സിറിയയിൽ വിമതരുടെ അധീനതയിലുള്ള മേഖലകളിൽ സൈന്യം ബോംബാക്രമണം നടത്തി. ഡമസ്കസിൻെറ വടക്കുഭാഗത്തുള്ള ഇൻറലിജൻസ് കേന്ദ്രത്തെ ലക്ഷ്യംവെച്ച് വെള്ളിയാഴ്ചയാണ് കാ൪ബോംബ് സ്ഫോടനം നടന്നതെന്ന് സൈനിക വിരുദ്ധ സംഘം വ്യക്തമാക്കി. യുദ്ധവിമാനങ്ങളുപയോഗിച്ചും സൈന്യം ആക്രമണം നടത്തുന്നുണ്ട്.
ഡമസ്കസിലെ ഗ്യാസ് സ്റ്റേഷനുനേരെ കാ൪ബോംബ് സ്ഫോടനം നടന്ന തൊട്ടടുത്ത ദിവസമാണ് അടുത്ത ആക്രമണവും തലസ്ഥാന നഗരിയെ ലക്ഷ്യംവെച്ചത്. ഗ്യാസ് സ്റ്റേഷനെതിരായ ആക്രമണത്തിൽ ഏഴു പേ൪ കൊല്ലപ്പെട്ടിരുന്നു. തലസ്ഥാന നഗരിയിൽ വിമത സൈന്യം പിടിമുറുക്കിയത് ബശ്ശാറിനെ ഏറെ പ്രയാസത്തിലാക്കിയിട്ടുണ്ട്. റോക്കറ്റുകളും പീരങ്കികളും ഉപയോഗിച്ചാണ് സൈന്യം ആക്രമണം നടത്തുന്നതെന്ന് ഡമസ്കസിലെ സന്നദ്ധപ്രവ൪ത്തകനായ അൽ ശാമി പറഞ്ഞു.
സിറിയയിൽ 21 മാസമായി തുടരുന്ന രക്തരൂഷിത സംഘ൪ഷത്തിൽ ഇതുവരെ 60,000 ത്തിലേറെ ആളുകൾ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. പ്രസിഡൻറ് ബശ്ശാ൪ അൽഅസദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം നാളുകൾ കഴിയുംതോറും ശക്തമാവുകയാണ്. യു.എൻ -അറബ് ലീഗ് സംയുക്ത സമാധാന ദൂതൻ അഖ്ദ൪ ഇബ്രാഹീമിയുടെ നേതൃത്വത്തിൽ സമാധാനശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല. റഷ്യ ബശ്ശാറിന് ശക്തമായ പിന്തുണയുമായി രംഗത്തുള്ളത് പല അന്താരാഷ്ട്ര ശ്രമങ്ങൾക്കും തടസ്സമായി നിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.