പാകിസ്താനില്‍ ഏഴ് സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഏഴ് സന്നദ്ധ പ്രവ൪ത്തക൪ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ആറു പേ൪ സ്ത്രീകളാണ്. ഇവ൪ സഞ്ചരിച്ചിരുന്ന കാറിനുനേരെ അക്രമികൾ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ കാറിൻെറ ഡ്രൈവ൪ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഘം കമ്യൂണിറ്റി സെൻററിൽനിന്ന് മടങ്ങവെ ഷേ൪ അഫ്സൽ ബന്ദയിൽവെച്ച് ചൊവ്വാഴ്ച ഉച്ചക്കുശേഷമായിരുന്നു ആക്രമണം. പൊലീസ് അക്രമികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആക്രമണത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.