ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു. സഖ്യകക്ഷികളെ കണ്ടെത്തുന്നതിനും കൂടെനി൪ത്തുന്നതിൻെറയും ചുമതലയുള്ള സുപ്രധാന കമ്മിറ്റിയുടെ അധ്യക്ഷൻ പ്രതിരോധമന്ത്രി എ.കെ. ആൻറണിയാണ്. ധനമന്ത്രി ചിദംബരം, ആഭ്യന്തര മന്ത്രി സുശീൽ കുമാ൪ ഷിൻഡെ, ദൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങൾ. അടുത്ത മാസം ജയ്പൂരിൽ നടക്കുന്ന എ.ഐ.സി.സി ‘ചിന്താ ശിബിര’ത്തിൽ അധികാരം നിലനി൪ത്തുന്നതിനായി യു.പി.എ സഖ്യം സ്വീകരിക്കേണ്ട തന്ത്രം സംബന്ധിച്ച് ആൻറണി കമ്മിറ്റി റിപ്പോ൪ട്ട് സമ൪പ്പിക്കും. സാമ്പത്തിക, സാമൂഹിക വിഷയങ്ങളിലുള്ള കോൺഗ്രസിൻെറ ഇടപെടൽ സംബന്ധിച്ച റിപ്പോ൪ട്ട് സമ൪പ്പിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷൻ ദിഗ്വിജയ് സിങ്ങാണ്. കൃഷി-ഗ്രാമവികസനത്തിൽ പാ൪ട്ടിയുടെ നിലപാട് രൂപപ്പെടുത്താനുള്ള കമ്മിറ്റിയെ ഗതാഗത മന്ത്രി സി.പി. ജോഷി നയിക്കും. മുൻ വിദേശ മന്ത്രി എസ്.എം. കൃഷ്ണയാണ് വിദേശനയ കമ്മിറ്റിയുടെ അധ്യക്ഷൻ. ചിന്താശിബിരത്തിൻെറ നടത്തിപ്പിനായി മുതി൪ന്ന നേതാവ് മോത്തിലാൽ വോറയുടെയും അംബികാ സോണിയുടെയും നേതൃത്വത്തിൽ ഉന്നതതല കമ്മിറ്റിയെ നേരത്തേ കോൺഗ്രസ് തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.