ഭൂമി നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം തട്ടിയ മൂന്നുപേര്‍ പിടിയില്‍

ആലത്തൂ൪: ഭൂമി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കരാറുണ്ടാക്കി 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ ആലത്തൂ൪ സി.ഐ അറസ്റ്റ് ചെയ്തു. കോതമംഗലം തട്ടായത്ത് ഷെ൪ലി (37) ആലുവ എരുമല ചുനങ്ങംവേലി കൊല്ലപറമ്പിൽ കെ.ഇ. നസീ൪ (39) സഹോദരൻ കെ.ഇ. അബ്ദുസ്സലാം (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പഴയന്നൂ൪ കല്ലേമ്പാടം ആനിക്കൂട്ടത്തിൽ ജെയിംസിൻെറ (50) പരാതിയിലാണ് അറസ്റ്റ്. സെപ്റ്റംബ൪ 28ന് കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ തങ്ങളുടെ സ്ഥലമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കച്ചവടം നടത്തി പ്രതികൾ 25 ലക്ഷം അഡ്വാൻസ് വാങ്ങിയെന്നാണ് പരാതി. ആലത്തൂരിലെ ആധാരമെഴുത്ത് സ്ഥാപനത്തിലാണ് ഇടപാട് നടന്നത്. ഷെ൪ലിയെ കോതമംഗലത്ത്നിന്നും നസീ൪, അബ്ദുസ്സലാം എന്നിവരെ തൃശൂരിൽനിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ പാലക്കാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) ഹജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.