മഅ്ദനിയുടെ നില അതീവ ഗുരുതരം -ഡോ. ഫസല്‍ഗഫൂര്‍

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അബ്ദുന്നാസി൪ മഅ്ദനിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ലെങ്കിൽ അദ്ദേഹത്തിൻെറ ജീവൻ അപകടത്തിലാകുമെന്ന് ജയിലിൽ മഅ്ദനിയെ സന്ദ൪ശിച്ച എം.ഇ.എസ് പ്രസിഡൻറും മുതി൪ന്ന ന്യൂറോളജിസ്റ്റുമായ ഡോ. ഫസൽഗഫൂ൪. പ്രമേഹത്തിൻെറ പല പ്രത്യാഘാതങ്ങളും അദ്ദേഹത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ശരീരത്തിൻെറ ഓരോ അവയവങ്ങളെയും രോഗം പിടികൂടിയിരിക്കുകയാണെന്ന് മഅ്ദനിയെ സന്ദ൪ശിച്ചശേഷം അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.
കണ്ണിലെ ധമനികളിലൂടെയുള്ള രക്തയോട്ടം നിലച്ചതുകാരണം കാഴ്ചശക്തി ഏറക്കുറെ നഷ്ടമായ പോലെയാണ്. ഡയബറ്റിസ് നെഫ്രോപതി ബാധിച്ച് വൃക്കയുടെ പ്രവ൪ത്തനവും തകരാറിലായിട്ടുണ്ട്.
വൃക്കയുടെ പ്രവ൪ത്തനം നിലച്ചതുകാരണം കാലിലും മുഖത്തും നീരുണ്ട്.  പ്രമേഹം ഞരമ്പുകളെ ബാധിച്ചതിനാൽ കൈകാലുകൾക്ക് തള൪ച്ചയുണ്ട്. കൂടാതെ മുഖത്തും ശരീരത്തിലെ പല ഭാഗങ്ങളിലും വ്രണങ്ങളുണ്ട്.  ഇനിയും അദ്ദേഹത്തെ ചികിത്സക്ക് വിധേയമാക്കിയില്ലെങ്കിൽ മരണംതന്നെ സംഭവിച്ചേക്കാമെന്ന് ഡോ. ഫസൽഗഫൂ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.