മണിപ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ഇംഫാൽ: സിനിമാനടിയെ അപമാനിച്ച തീവ്രവാദി നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മണിപ്പൂ൪ ഫിലിം ഫോറം ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദിൻെറ രണ്ടാംദിവസം പൊലീസ് നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവ൪ത്തകൻ മരിച്ചു. ഇംഫാലിനു സമീപം തങ്കമെയ്ബാൻഡ് മേഖലക്കു സമീപം പൊലീസ് നടത്തിയ വെടിവെപ്പിൽ പ്രൈം ന്യൂസ് പത്രത്തിൻെറ റിപ്പോ൪ട്ട൪ നാനാവോ സിങ് (29) ആണ് കൊല്ലപ്പെട്ടത്.
അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് വാഹനം അഗ്നിക്കിരയാക്കിയതോടെയാണ് വെടിവെപ്പുണ്ടായത്. നെഞ്ചിൽ വെടിയേറ്റ നാനാവോയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തെ തുട൪ന്ന് ഇംഫാലിൻെറ കിഴക്കു-പടിഞ്ഞാറൻ ജില്ലകളിൽ പ്രതിഷേധം ശക്തമായി. ഇവിടങ്ങളിൽ നിരോധാജ്ഞ പ്രഖ്യാപിച്ചു. ചാന്തലിൽ ഡിസംബ൪ 18നു നടന്ന പാട്ടു മത്സരത്തിനിടെ മണിപ്പൂരി സിനിമാ താരം മൊമൊകോയെ നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗലിമിൻെറ (ഇസാക്-മുയ്വ) സ്വയം പ്രഖ്യാപിത ലെഫ്. കേണൽ ലിവിങ്സ്റ്റൺ അനൽ അപമാനിക്കുകയായിരുന്നു. ഇയാളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ബന്ദ്.
വിവരമറിഞ്ഞ് റിജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ആശുപത്രിയിൽ നൂറുകണക്കിന് മാധ്യമപ്രവ൪ത്തകരാണ് എത്തിയത്. സമരം നി൪ത്തിവെക്കണമെന്നും തീവ്രവാദി നേതാവിനെ പിടികൂടാൻ അന്വേഷണം നടത്തിവരുന്നതായും ആഭ്യന്തരമന്ത്രി പ്രക്ഷോഭകരെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.