പശ്ചിമബംഗാളില്‍ ഭൂചലനം

അഗ൪ത്തല: പശ്ചിമ ബംഗാൾ ഉൾപ്പെടെ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം. ശനിയാഴ്ച രാത്രി 10.12 ഓടെ പശ്ചിമബംഗാളിൽ 5.7 റിക്ട൪ സ്കെയിൽ ഭൂചലനം രേഖപ്പെടുത്തിയതായി കാലാവസ്ഥാ പഠന കേന്ദ്രങ്ങൾ അറിയിച്ചു. മ്യാൻമറാണ് പ്രഭവകേന്ദ്രം.
ഭൂചലനത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോ൪ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച ബംഗ്ളാദേശിൻെറ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.